Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മുണ്ടാരത്ത് തറവാട്ടില്‍ കതിര്‍മണ്ഡപമൊരുങ്ങി; തരൂര്‍ -സുനന്ദ വിവാഹം ഞായറാഴ്ച
പാലക്കാട്: മുന്‍ കേന്ദ്രമന്ത്രിയും തിരുവനന്തപുരം എം.പിയുമായ ശശി തരൂരിന്റെ വിവാഹത്തിന് എലവഞ്ചേരിയിലെ മുണ്ടാരത്ത് തറവാട്ട് മുറ്റത്ത് കതിര്‍ മണ്ഡപമുയര്‍ന്നു. ഞായറാഴ്ച രാവിലെ 7.30 നും എട്ടരക്കുമിടയിലാണ് താലികെട്ട്. ഐ.പി.എല്‍ വിവാദ നായികയും കോടീശ്വരിയുമായ കശ്മീര്‍ സ്വദേശി സുനന്ദ പുഷ്‌കറിനെയാണ് തരൂര്‍ വിവാഹം ചെയ്യുന്നത്. തരൂരിന്റെ മൂന്നാമത്തെ മംഗല്യമാണിത്. ആദ്യ രണ്ട് ഭാര്യമാരുടെയും വിവാഹ ബന്ധം നിയമപരമായി വേര്‍പ്പെടുത്തിയതാണ്. രണ്ട് നൂറ്റാണ്ടിലേറെ പഴക്കമുള്ള മുണ്ടാരത്ത് തറവാട്‌വീടും പരിസരവാസികളും വധുവിന്റെ ആഗമനത്തിനായി കാത്തിരിക്കുകയാണ്. തരൂര്‍ ശനിയാഴ്ച തന്നെ തറവാട്ടിലെത്തിയിട്ടുണ്ട്. സുനന്ദ കോയമ്പത്തൂര്‍ വഴി ഞായറാഴ്ച രാവിലെ എത്തുമെന്നാണ് അറിയുന്നത്. ശശിതരൂരിന്റെ വിവാഹം ഇതിനകം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു കഴിഞ്ഞു. നായര്‍ സമുദായാചാരപ്രകാരമാണ് കര്‍മങ്ങള്‍ ഒരുക്കുക. ഇത് പ്രകാരം വധൂഗൃഹത്തിലാണ് കതിര്‍മണ്ഡപം ഒരുക്കേണ്ടതെങ്കിലും സുനന്ദ പുഷ്‌കര്‍ കശ്മീര്‍ സ്വദേശി ആയതിനാല്‍ വരന്റെ ഗൃഹത്തില്‍ തന്നെ കര്‍മങ്ങള്‍ നടത്തുകയാണ്. മുണ്ടാരത്ത് തറവാട്ടിലെ മുത്തശ്ശി ജയശങ്കരിയമ്മയും തരൂരിന്റെ അമ്മാവനും സി.പി.എം നേതാവുമായ നാരായണനുണ്ണിയുമാണ് വിവാഹ ഒരുക്കങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത്. വിവാഹത്തിന് കുടുംബങ്ങളേയും സുഹൃത്തുക്കളേയുമടക്കം അമ്പതോളം പേര്‍ക്ക് മാത്രമാണ് ക്ഷണമുള്ളത.് ശശിതരൂരിന്റെ സഹോദരിമാരായ ശോഭയും (യു.എസ്.എ), സ്മിതയും (ഇംഗ്ലണ്ട്) ശനിയാഴ്ച ഹെലികോപ്ടറില്‍ പാലക്കാട് കോട്ടമൈതാനത്ത് ഇറങ്ങിയ ശേഷം എലവഞ്ചേരിയെത്തി. തരൂരിന്റെ ആദ്യ ഭാര്യയിലെ മക്കളായ ഇഷാന്‍ ഹോങ്കോങ്ങില്‍ നിന്നും കനിഷ്‌ക ഇംഗ്ലണ്ടില്‍ നിന്നും അച്ഛന്റെ വിവാഹ കര്‍മത്തില്‍ പങ്കെടുക്കാന്‍ എത്തുമെന്നാണ് ബന്ധുക്കള്‍ അറിയച്ചത്. വിവാഹത്തിന് ക്ഷണമില്ലെങ്കിലും വന്‍ മാധ്യമ പട തന്നെ ശനിയാഴ്ച ഉച്ചയോടെ എലവഞ്ചേരിയില്‍ എത്തിയിട്ടുണ്ട്.
Reported by Madhyamam
22nd August 2010 12:29:33 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations