Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
'അമ്മ' പുറത്താക്കിയത് ഭാഗ്യമായി കാണുന്നു -തിലകന്‍
ആലപ്പുഴ: 'അമ്മ' പുറത്താക്കിയതിനെ ഇപ്പോള്‍ ഭാഗ്യമായി കാണുന്നുവെന്ന് നടന്‍ തിലകന്‍. എതിര്‍പ്പുകള്‍ അതിജീവിച്ച് റിലീസ് ചെയ്ത വിനയന്റെ 'യക്ഷിയും ഞാനും' സിനിമയുടെ വിജയം ചതിയും വഞ്ചനയുമായി നടക്കുന്നവര്‍ക്കെല്ലാം തിരിച്ചടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കലാസൃഷ്ടിയെ കൂവി നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ പ്രേക്ഷകര്‍ കൈകാര്യം ചെയ്യുമെന്നതിന് പ്രകടമായ തെളിവാണ് ചില തിയറ്ററുകളില്‍ ഉണ്ടായ സംഭവങ്ങള്‍. ഇപ്പോള്‍ കൂവാന്‍ പണം കൊടുത്തുവിടുന്നവരും പണ്ട് പുതുമുഖങ്ങളായിരുന്നുവെന്ന് ഓര്‍ക്കണം.

പ്രേക്ഷകരുടെ എതിര്‍പ്പ് ഇവരുടെ കണ്ണ് തുറപ്പിക്കുമെന്നും പ്രേക്ഷകരിലെ തന്റെ വിശ്വാസം വര്‍ധിച്ചെന്നും തിലകന്‍ പറഞ്ഞു. വിലക്കാന്‍ ശ്രമിച്ച വിനയന്റെ സിനിമയെ ജനങ്ങള്‍ നെഞ്ചിലേറ്റുന്നതാണ് അനുഭവം. കലാരംഗത്ത് ഒപ്പം പ്രവര്‍ത്തിക്കുന്നവരെ ഇല്ലാതാക്കി നേട്ടത്തിന് ശ്രമിക്കുന്നവര്‍ മൂഢന്മാരാണ്. പ്രേക്ഷകരെ മറന്ന് ഒരുനടപടിക്കും നിലനില്‍പ്പില്ല. 'യക്ഷിയും ഞാനും' സിനിമയിലെ പുതുമുഖങ്ങള്‍ക്ക് വലിയ അംഗീകാരമാണ് പ്രേക്ഷകര്‍ നല്‍കിയിരിക്കുന്നത്. ഇത് മനസ്സിലാക്കാന്‍ എതിര്‍പ്പുമായി നടക്കുന്നവര്‍ തയാറാകണം. സമാന്തര സിനിമാ സംസ്‌കാരമാണ് തന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമാണ് പുതുമുഖങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതും. തനിക്ക് ഇപ്പോഴും വധഭീഷണി നിലനില്‍ക്കുകയാണെന്നും പഴയ സഹപ്രവര്‍ത്തകരൊക്കെ അടിമകളാണെന്നും തിലകന്‍ പറഞ്ഞു. സിനിമയിലെ നായകനായ പുതുമുഖം ഗൗതം, അണിയറ പ്രവര്‍ത്തകരായ നവാസ്, പ്രദീപ്, എമിലി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

Reported by Madhyamam
22nd August 2010 12:26:53 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations