Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കണ്ണൂര്‍ വിമാനത്താവളത്തിന്‌ രണ്‌ടാംഘട്ട ഭൂമിയേറ്റെടുപ്പ്‌ നവംബറില്‍ പൂര്‍ത്തിയാക്കും: മന്ത്രി
 
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള രണ്‌ടാംഘട്ട സ്ഥലമേറ്റെടുപ്പ്‌ നവംബറില്‍ പൂര്‍ത്തിയാക്കുമെന്ന്‌ മന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍. രണ്‌ടാംഘട്ടത്തില്‍ 780 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനമായെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂലധന സ്വരൂപണത്തില്‍ പങ്കാളികളാവാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച വാണിജ്യ-വ്യവസായ, പൊതുരംഗത്തെ പ്രമുഖരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ട വിജ്ഞാപനത്തില്‍ 1,225 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ശേഷിക്കുന്ന 50 ഏക്കറിന്റെ ഏറ്റെടുക്കല്‍ ഈ മാസം പൂര്‍ത്തിയാവും. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള കമ്പനിയുടെ 49 ശതമാനം ഓഹരിയാണ്‌ സ്വകാര്യ സംരംഭകര്‍ക്കായി നീക്കിവച്ചത്‌. ഇതു വര്‍ധിപ്പിക്കണമെന്നു യോഗത്തില്‍ ആവശ്യമുയര്‍ന്നതായി കോടിയേരി പറഞ്ഞു. നിലവില്‍ 26 ശതമാനം ഓഹരിയാണ്‌ സംസ്ഥാന സര്‍ക്കാരിനു നീക്കിവച്ചിട്ടുള്ളത്‌. ഏറ്റെടുത്തുനല്‍കുന്ന ഭൂമിയുടെ വിലയായാണ്‌ ഓഹരി നിശ്ചയിക്കുക. ഭൂമിയുടെ വില ഓഹരിവിലയേക്കാള്‍ കുറവാണെങ്കില്‍ ബാക്കി തുക സര്‍ക്കാര്‍ നല്‍കും. ഭൂമി വില ഓഹരി പങ്കാളിത്തത്തിനും അധികമായാല്‍ അധികരിച്ച തുകയ്‌ക്കു തുല്യമായ ഭൂമി പാട്ടവ്യവസ്ഥയിലായിരിക്കും കൈമാറുക. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക്‌ 23 ശതമാനവും സഹകരണമേഖലയ്‌ക്കായി രണ്‌ടുശതമാനവും ഓഹരി നീക്കവച്ചിട്ടുണ്‌ട്‌.

ഇതിന്റെ അടിസ്ഥാനത്തില്‍ പൊതുമേഖല, സഹകരണ സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി വിമാനത്താവള കമ്പനി ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി വെവ്വേറെ ചര്‍ച്ച നടത്തി. ഈ മേഖലയില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണുള്ളത്‌. സ്വകാര്യമേഖലയുടെ ഓഹരിപങ്കാളിത്തം ഉയര്‍ത്തണമെന്നതുള്‍പ്പെടെ യോഗത്തില്‍ ഉയര്‍ന്ന കാര്യങ്ങള്‍ വിമാനത്താവള കമ്പനി ഭരണസമിതി പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ക്കും കമ്പനി നിയമത്തിലെ വ്യവസ്ഥകള്‍ക്കും വിധേയമായി തുടര്‍നടപടി സ്വീകരിക്കുമെന്നും കോടിയേരി ബാലകൃഷ്‌ണന്‍ അറിയിച്ചു. മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി ടി എം തോമസ്‌ ഐസക്‌, എം എ യൂസഫലി, ഗള്‍ഫാര്‍ മുഹമ്മദാലി, പി എന്‍ സി മേനോന്‍, പി എസ്‌ ചന്ദ്രന്‍, സി കെ മേനോന്‍, ഇ നന്ദകുമാര്‍, രാധാകൃഷ്‌ണന്‍, വിവേക്‌ നായര്‍, ഗോകുലം ഗോപാലന്‍, ദിനേശ്‌ മേനോന്‍ യോഗത്തില്‍ പങ്കെടുത്തു.

Reported by Thejas
22nd August 2010 12:20:03 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations