Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കര്‍സായി ഇടപെട്ടു; ദേശീയ സുരക്ഷാമേധാവിക്ക് ജയില്‍മോചനം

കാബൂള്‍: അഴിമതിക്കേസില്‍ അറസ്റിലായ ദേശീയ സുരക്ഷാസമിതി മേധാവിയെ പ്രസിഡന്റ് ഹാമിദ് കര്‍സായി ഇടപെട്ടു മോചിപ്പിച്ചു. പ്രസിഡന്റിന്റെ കൂട്ടാളികള്‍ക്ക് ആഡംബരവാഹനം ലഭ്യമാക്കി, താലിബാനുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു എന്നീ കാര്യങ്ങള്‍ ആരോപിച്ച് കഴിഞ്ഞ മാസമാണ് മുഹമ്മദ് സിയാ സലാഹിയെ അറസ്റ് ചെയ്തത്. കര്‍സായിയുടെ കൊട്ടാരത്തിലെ മറ്റു കൂട്ടാളികളിലേക്കും അന്വേഷണം നീങ്ങവെയാണ്  ഇടപെടലുണ്ടായതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപോര്‍ട്ട് ചെയ്തു.

അറ്റോര്‍ണി ജനറലിന്റെ അനുമതിയോടെയാണ് സലാഹിയെ അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ മുതിര്‍ന്ന കൂട്ടാളിയുടെ സഹായത്തിന് കര്‍സായി നേരിട്ട് ഇടപെടുകയായിരുന്നു. അറസ്റ് ചെയ്യുന്നതിന് മുമ്പ് സലാഹിക്കെതിരായ തെളിവുകള്‍ അറ്റോര്‍ണി ജനറലിനു മുന്നില്‍ പോലിസ് ഹാജരാക്കിയിരുന്നു. താലിബാനുമായി അനുരഞ്ജനത്തിനു ശ്രമിക്കുന്ന കര്‍സായി ഭരണകൂടത്തിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്ന സലാഹിക്കെതിരായ അന്വേഷണത്തെ അമേരിക്കയും സഹായിച്ചിരുന്നു. അന്വേഷണത്തിനിടെ പോലിസ് സലാഹിയുടെ മനുഷ്യാവകാശങ്ങള്‍ ലംഘിച്ചെന്നും ഭരണഘടനയ്ക്കതീതമായി പ്രവര്‍ത്തിച്ചെന്നും കര്‍സായി നിയോഗിച്ച കമ്മീഷന്‍ കണ്െടത്തിയിട്ടുണ്ട്

Reported by Thejas
21st August 2010 03:44:11 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations