Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ശശി തരൂര്‍- സുനന്ദ പുഷ്‌ക്കര്‍ വിവാഹം നാളെ
പാലക്കാട്‌: മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ്‌ എം.പിയുമായ ശശി തരൂരിന്റേയും സുനന്ദ പുഷ്‌ക്കറിന്റേയും വിവാഹത്തിന്‌ എലവഞ്ചേരി മുണ്‌ടാരത്ത്‌ തറവാട്‌ ഒരുങ്ങി. നാളെ ഉത്രാടം നാളില്‍ രാവിലെ ഏഴരയ്‌ക്കും എട്ടരയ്‌ക്കും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ മുണ്‌ടാരത്ത്‌ തറവാട്ടുവീട്ടിലെ മുറ്റത്തൊരുക്കിയ മംഗല്യവേദിയിലാണ്‌ താലികെട്ട്‌.

ശശി തരൂര്‍ ഇന്നു വൈകുന്നേരത്തോടെ എലവഞ്ചേരിയിലെത്തും. വധു സുനന്ദ പുഷ്‌ക്കറും വീട്ടുകാരും ഇന്ന്‌ കോയമ്പത്തൂരില്‍ തങ്ങിയ ശേഷം നാളെ രാവിലെ വിവാഹവേദിയിലെത്തും. ഇരുവരുടേയും അടുത്ത ബന്ധുക്കള്‍ മാത്രമേ വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുന്നുള്ളൂ. വിവാഹശേഷം നാളെ ഉച്ചകഴിഞ്ഞ്‌ നവദമ്പതികള്‍ തിരുവനന്തപുരത്തേയ്‌ക്ക്‌ പോകും. തിരുവോണദിനത്തില്‍ തിരുവനന്തപുരത്ത്‌ വിവാഹസല്‌ക്കാരം നടക്കും.

21st August 2010 02:33:50 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations