Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പരസ്യമദ്യപാനം ചോദ്യം ചെയ്തവര്‍ക്ക് മര്‍ദനം
തളിപ്പറമ്പ്: പരസ്യമദ്യപാനത്തെ ചോദ്യം ചെയ്ത ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ ഒരുസംഘം ആക്രമിച്ചു പരിക്കേല്‍പിച്ചു. ഡി.വൈ.എഫ്.ഐ വെള്ളിക്കീല്‍ യൂനിറ്റ് പ്രസിഡന്റ് സി. സുനില്‍ (28), ഇല്ലിപ്പുറം ജോയന്റ് സെക്രട്ടറി എം. അഭിലാഷ് (32), എം. അജയന്‍ (37), ടി.ടി. ദിലീപ് (28), എം. മഹേഷ് (25) എന്നിവര്‍ക്കാണ് കഴിഞ്ഞ ദിവസം വെള്ളിക്കീല്‍ പാലത്തിന് സമീപംവെച്ച് മര്‍ദനമേറ്റത്. ഇവരെ തളിപ്പറമ്പ് സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിക്കീല്‍ പാലത്തിനു സമീപം അടുത്തകാലത്തായി മദ്യപരുടെ ശല്യം വര്‍ധിച്ചതോടെ ജനകീയ കമ്മിറ്റി രൂപവത്കരിച്ച് മദ്യപാനത്തെ ചെറുത്തുവരികയായിരുന്നു. കഴിഞ്ഞ ദിവസം കാറിലെത്തിയ സംഘം മദ്യപിക്കുന്നതറിഞ്ഞ് തടയാനെത്തിയതായിരുന്നു ഇവര്‍.സംഭവത്തില്‍ ഷിബൂട്ടി, തിലകന്‍ തുടങ്ങി 12 ആളുകളുടെ പേരില്‍ തളിപ്പറമ്പ് പൊലീസ് കേസെടുത്തു.
Reported by Madhyamam
21st August 2010 09:59:27 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations