Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കേരളത്തില്‍ മാധ്യമ ഭീകരത: മന്ത്രി ബേബി

ചിറ്റാരിപ്പറമ്പ്: കേരളത്തില്‍ മാധ്യമ ഭീകരതയാണ് നടമാടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി എം.എ. ബേബി പറഞ്ഞു. ചിറ്റാരിപ്പറമ്പ് പഞ്ചായത്ത് സിഡിഎസ് കെട്ടിടം ഉദ്ഘാടനവും ഇഎംഎസ് ആശ്രയ ഭവനങ്ങളുടെ താക്കോല്‍ദാനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം മാധ്യമങ്ങളാണ്. ചില മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ രാക്ഷസന്‍മാരാണെന്നൂം മന്ത്രി പറഞ്ഞു. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണാടക പൊലീസിനോ മറ്റൊരു ശക്തിക്കോ തിടുക്കമില്ല. ഇവിടുത്തെ ചില മാധ്യമങ്ങള്‍ക്കാണ് തിടുക്കം. സര്‍ക്കാര്‍ ചെയ്യുന്ന പല നല്ല കാര്യങ്ങളും ചില മാധ്യമങ്ങള്‍ക്ക് വാര്‍ത്തയല്ല. എന്നാല്‍ പാകപ്പിഴ വന്നുപോയാല്‍ അതുകൊണ്ട് ആഘോഷിക്കും. എന്നാല്‍ ചില മാധ്യമങ്ങള്‍ നേരെ മറിച്ചാണെന്നും മന്ത്രി പറഞ്ഞു.

പി.ജയരാജന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ആശ്രയ വിദ്യാഭ്യാസ ആനുകൂല്യ വിതരണം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഇ.കുഞ്ഞബ്ദുല്ലയും ഫര്‍ണിച്ചര്‍ ആനുകൂല്യ വിതരണം പഞ്ചായത്ത് പ്രസിഡന്റ് വി.സൌമിനിയും ആശ്രയ ഭക്ഷണ കിറ്റ് വിതരണം കുടുംബശ്രീ ജില്ലാ കോ - ഒാര്‍ഡിനേറ്റര്‍ പി.ദാമോദരനും നിര്‍വഹിച്ചു.

പി.അശോകന്‍, കെ.ടി.ജോസ്, എ.രാജു, പാലക്കണ്ടി വിജയ്, കെ.ദാമോദരന്‍, പി.മുകുന്ദന്‍, പി.ജനാര്‍ദനന്‍, വി.സുജിത്ത്കുമാര്‍, യു.പി. ശോഭ, ടി.സാവിത്രി, സി.വിജയന്‍, എം.പി.മോഹന്‍കുമാര്‍, വി.ബാലന്‍, ടി.പവിത്രന്‍, കെ.പി.മൊയ്തു, സി.ഒ.ഗംഗാധരന്‍, ടി.കെ.കുഞ്ഞബ്ദുല്ല, വി.പ്രസന്നകുമാരി എന്നിവര്‍ പ്രസംഗിച്ചു.

Reported by Manorama
20th August 2010 11:15:34 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations