Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ടൂറിസം പ്രമോഷന്‍ കൌസില്‍ ഓണാഘോഷം തിരുവോണനാളില്‍ തുടങ്ങും
കണ്ണൂര്‍: ജില്ലാ ടൂറിസം പ്രമോഷന്‍ കൌസിലും സംസ്ഥാന ടൂറിസം വകുപ്പും സംഘടിപ്പിക്കുന്ന ഓണാഘോഷം 23 മുതല്‍ 26 വരെ ടൌ സ്ക്വയറില്‍ നടക്കുമെന്ന് കലക്ടര്‍ വി കെ ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 23ന് വൈകിട്ട് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. പി കരുണാകരന്‍ എംപി മുഖ്യാതിഥിയാവും. പല്ലവികൃഷ്ണന്റ മോഹിനിയാട്ടം, അനില്‍ദാസിന്റെ ഗസല്‍ എന്നിവ അരങ്ങേറും. 24ന് കോല്‍ക്കളി, പ്രതിഭാ സംഗമം, നാട്ടറിവുപാട്ടുകള്‍. 25ന് വൈകിട്ട് ആറിന് മാസ്റ്റര്‍ അനന്തുരാജും സനന്തുരാജും അവതരിപ്പിക്കുന്ന തായമ്പക, ഏഴിന് വി എം കുട്ടിയുടെ ഗാനമേള എന്നിവ നടക്കും. 26ന് വൈകിട്ട് വൈകിട്ട് സമാപന സമ്മേളനം മന്ത്രി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ കെ നാരായണന്‍ സമ്മാനം നല്‍കും. വൈകിട്ട് ഏഴിന് കൊച്ചിന്‍ കലാഭവന്റെ സംഗീത-നൃത്തസന്ധ്യ. സര്‍ക്കാര്‍ -അര്‍ധസര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി അഗ്രി-ഹോള്‍ട്ടികള്‍ച്ചറല്‍ സൊസൈറ്റിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പൂക്കളമത്സരം വെള്ളിയാഴ്ച നടക്കും. ടൌ സ്ക്വയറില്‍ ഒരു മാസം നീളുന്ന ഓണം- റംസാന്‍ ഫുഡ് ഫെസ്റ്റിവലില്‍ മലബാറിന്റ തനതു വിഭവങ്ങള്‍ ഉണ്ടാകും. ഡിടിപിസി സെക്രട്ടറി ഇന്‍ ചാര്‍ജ് എം വി കുഞ്ഞിരാമന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ളിക് റിലേഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ പി പി ചന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Reported by Deshabhimani
20th August 2010 10:17:46 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations