Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
അഴിമതിക്കേസ് നിയമപരമായി നേരിടും -മുനീര്‍
കോഴിക്കോട്: തനിക്കെതിരായ അഴിമതിക്കേസ് നിലനില്‍ക്കില്ലെന്നും അതുവരെ എല്ലാ മാധ്യമങ്ങളിലും തന്നെ തട്ടിപ്പുവീരനാക്കി നിര്‍ത്തുകയാണ് വിജിലന്‍സ് കേസിന്റെ ഉദ്ദേശ്യമെന്നും മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി ഡോ. എം.കെ. മുനീര്‍. ലീഗ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാര്‍ത്ത വന്നിട്ടും ആരും എന്നെ സംശയിച്ച് ഒരു ഫോണ്‍പോലും ചെയ്തില്ല.

പാര്‍ട്ടിയുടെ പൂര്‍ണ സംരക്ഷണം എനിക്കുണ്ട്. കാരണം, സംസ്ഥാനത്തിനുവേണ്ടിയാണ് ഞാനിതെല്ലാം ചെയ്തത്. ആരോപണം വന്നയന്നുതന്നെ കുഞ്ഞാലിക്കുട്ടിയടക്കമുള്ളവര്‍ നിഷേധിച്ചതാണ്. കേസ് നിയമപരമായി നേരിടും. അത് എന്റെ ബാധ്യതയാണ്. കേസുകള്‍ ഒന്നിച്ചെടുക്കാതെ വിവിധ കേസായി മാറ്റിയത് പല തവണ ഞാന്‍ കോടതി കയറിയിറങ്ങുന്നത് ആഘോഷിക്കാനാണ്. ഇടതുസര്‍ക്കാര്‍ ചില പ്രത്യേക കരാറുകാര്‍ക്ക് നിര്‍മാണം നല്‍കുന്നതുപോലുള്ള നടപടിയാണ് ഞാനും കൈക്കൊണ്ടത്. ഞങ്ങള്‍ ഉണ്ടാക്കിയ റോഡും ഇപ്പോഴുണ്ടാക്കിയ റോഡും തട്ടിച്ചുനോക്കിയാല്‍ വസ്തുത മനസ്സിലാകും. സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഏറ്റവുമധികം റോഡും പാലവും പണിതത് എന്റെ കാലത്താണ്.

ചീഫ് എന്‍ജിനീയറടക്കം ആരെയും പ്രതിയാക്കാതെ എന്നെയും കരാറുകാരനെയും ലക്ഷ്യംവെച്ചതില്‍നിന്ന് ഉദ്ദേശ്യം വ്യക്തമാണ്. ഇപ്പോള്‍ സര്‍ക്കാര്‍ ഉദ്ഘാടനം ചെയ്യുന്ന റോഡുകളും മറ്റും എന്റെ കാലത്ത് അനുവദിച്ചവയാണ്. ടെന്‍ഡര്‍ തുകയില്‍നിന്ന് പത്തു മുതല്‍ 45 ശതമാനം വരെ വര്‍ധിപ്പിച്ച് കൊടുക്കുന്നത് സാധാരണയാണ്. തെരഞ്ഞെടുപ്പ് വരുമ്പോഴാണ് എനിക്കെതിരെ ആരോപണങ്ങള്‍ വരുന്നത്.

കെ.എസ്.ടി.പി പദ്ധതി, കോ ഓപ്. ബാങ്ക് അഴിമതി തുടങ്ങിയ ആരോപണങ്ങള്‍ ഇന്നെവിടെയെത്തി? നാടിന് എന്നെ അറിയാം. താന്‍ സി.എച്ച്. മുഹമ്മദ് കോയയുടെ മകനാണെന്ന് ഉറപ്പുള്ളവര്‍ക്ക് ശരിയും തെറ്റും മനസ്സിലാകുമെന്നും ഡോ. മുനീര്‍ പറഞ്ഞു.

Reported by Madhyamam
20th August 2010 01:09:48 AM
 
 
Comments for this news
 
Name: abdul jaleel Date: 21st August 2010 01:29:02 AM
Comments: Dear Brother Muneer, Leave this bloody politics, come to the proper religion, use your ability to grow our religion, Iyou will not face any problem like this. May Allah Bless You.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations