Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
നിയമസഭയില്‍ ഒരക്ഷരം മിണ്‌ടാത്ത പുരുഷ അംഗങ്ങളുണ്‌ട്‌: മന്ത്രി ശ്രീമതി
കൊച്ചി: കേരള നിയമസഭയില്‍ ഒരക്ഷരം മിണ്‌ടാത്ത പുരുഷ അംഗങ്ങള്‍ ഉണ്‌ടായിരിക്കെയാണ്‌ തദ്ദേശ സ്ഥാപനങ്ങളിലേക്കു കൂടുതല്‍ സ്‌ത്രീകള്‍ എത്തുന്നതിനെക്കുറിച്ചു പലരും ആശങ്കപ്പെടുന്നതെന്നു സാമൂഹ്യക്ഷേമ മന്ത്രി പി.കെ. ശ്രീമതി. 50 ശതമാനം സംവരണവും വനിതാ ശാക്തീകരണവും എന്ന വിഷയത്തില്‍ സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

കേരള നിയമസഭയില്‍ എഴു വനിതാ അംഗങ്ങള്‍ മാത്രമാണുള്ളത്‌. പുരുഷ അംഗങ്ങളില്‍ ഒരക്ഷരം മിണ്‌ടാത്തവരുണ്‌ട്‌. രണ്‌ടു മിനിറ്റ്‌ മാത്രം സംസാരിക്കേണ്‌ട സബ്‌മിഷന്‍പോലും നോക്കി വായിക്കുന്നവരുമുണ്‌ട്‌. ആരുടെയും പേരു പറയുന്നില്ല. സ്‌പീക്കര്‍തന്നെ പലവട്ടം ഇക്കാര്യം ചൂണ്‌ടിക്കാണിച്ചിട്ടുണ്‌ട്‌.

സ്‌ത്രീകള്‍ അധികാരത്തിലെത്തിയാല്‍ എല്ലാം തകര്‍ന്നെന്നു കരുതുന്നവരുണ്‌ട്‌. കഴിവും കഴിവുകേടും എല്ലാവരിലുമുണ്‌ട്‌. സ്‌ത്രീ സംവരണം 50 ശതമാനത്തില്‍ നില്‍ക്കാന്‍ പോകുന്നില്ല. വാര്‍ഡുകള്‍ നറുക്കിട്ടെടുത്തപ്പോള്‍ തന്നെ പ്രാതിനിധ്യം 52 ശതമാനത്തോളം എത്തുമെന്നു മനസിലായി. ജനറല്‍ സീറ്റുകളില്‍നിന്നു മത്സരിച്ചു ജയിക്കുന്ന സ്‌ത്രീകളെകൂടി കണക്കിലെടുത്താല്‍ തദ്ദേശ സ്ഥാപനങ്ങളിലെ സ്‌ത്രീ പ്രാതിനിധ്യം 55 ശതമാനം വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം പോലെ ഫ്യൂഡല്‍ ഭൂതകാലമുള്ള സാമൂഹ്യക്രമങ്ങളില്‍ സംവരണം വഴിയും മറ്റും സ്‌ത്രീകള്‍ക്കു ലഭിക്കുന്ന സാമൂഹികമായ ഉത്തരവാദിത്വങ്ങളും സ്ഥാനങ്ങളും പലപ്പോഴും ബാധ്യതയായി തീരാനിടയണെ്‌ടന്നു സംസ്ഥാന ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ ഡോ. പ്രഭാത്‌ പട്‌നായിക്‌ ചൂണ്‌ടിക്കാട്ടി. സ്‌ത്രീകള്‍ക്കു ദൈനംദിന ഗാര്‍ഹികവൃത്തികളില്‍നിന്നു മാറിനില്‍ക്കാന്‍ കഴിയാത്ത സാഹചര്യമാണ്‌ ഇതു സൃഷ്ടിക്കുക. ഇതിനെ സ്‌ത്രീകളുടെ കഴിവുകേടായി ചിത്രീകരിക്കുന്നതു ശരിയല്ലെന്നും അദ്ദേഹം ചൂണ്‌ടിക്കാട്ടി. സംവരണം എന്നതില്‍ മാത്രം കാര്യങ്ങള്‍ നിലച്ചുപോകരുത്‌. തുടര്‍യത്‌നങ്ങളിലൂടെ സ്‌ത്രീകള്‍ കൂടുതല്‍ മുന്നോട്ടുപോകേണ്‌ടതുണ്‌ട്‌.- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡൊമനിക്‌ പ്രസന്റേഷന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അന്‍പതു ശതമാനത്തിനും ഉപരിയായി സംവരണം യാഥാര്‍ഥ്യമായിക്കൊണ്‌ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ കഴിവും ഉദാത്തമായ വികസന സ്വപ്‌നങ്ങളുമുള്ള സ്‌ത്രീകളുടെ സാന്നിധ്യമാണ്‌ കേരളം കാംക്ഷിക്കുന്നതെന്നു ഡൊമനിക്‌ പ്രസന്റേഷന്‍ പറഞ്ഞു. സാമൂഹിക ക്ഷേമ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്‌ സ്വാഗതം പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. എം. ബീന, ഐഷാ പോറ്റി എംഎല്‍എ, ഐജി ബി. സന്ധ്യ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന്റെ സമാപന സമ്മേളനവും മന്ത്രി ശ്രീമതി ഉദ്‌ഘാടനം ചെയ്യും.

Reported by Deepika
20th August 2010 01:06:23 AM
 
 
Comments for this news
 
Name: Laizal Date: 21st August 2010 11:31:40 AM
Comments: ശ്രിമതി ടീച്ചര്‍ ഇംഗ്ലീഷ് പറയുന്നത് നിര്‍ത്തിയാല്‍ വളരെ ഉപകാരമായിരുന്നു.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations