Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കൈവെട്ട് കേസ്: അന്വേഷണത്തിനിടെ മനുഷ്യാവകാശ ലംഘനമില്ല -ഡി.ജി.പി
കൊച്ചി: അധ്യാപകന്റെ കൈവെട്ട് കേസില്‍ കുറ്റാരോപിതരായവരെ അറസ്റ്റ് ചെയ്തതില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടില്ലെന്ന് ഡി.ജി.പി ജേക്കബ് പുന്നൂസ്. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തികച്ചും ആസൂത്രിതമായ ഗൂഢാലോചനയെത്തുടര്‍ന്നാണ് കൈവെട്ടിയത്. കൃത്യം നടത്തിയവര്‍ക്കും ഗൂഢാലോചന നടത്തിയവര്‍ക്കും പ്രതികളെ സംരക്ഷിക്കുന്നവര്‍ക്കും പ്രശ്‌നത്തിന്റെ വരുംവരായ്കകളെക്കുറിച്ച് ഉത്തമ ബോധ്യമുണ്ട്. ആ തിരിച്ചറിവോടെ തന്നെയാണ് അവര്‍ കൈവെട്ടിയത്. ഇവരില്‍ കുറെ പ്രതികളെ കണ്ടെത്തിക്കഴിഞ്ഞു. പൊലീസിന്റെ ആത്മാര്‍ഥമായ അന്വേഷണം തന്നെയാണ് ഇവരെ കണ്ടെത്താനിടയാക്കിയത്. പ്രതികള്‍ ആരൊക്കെയെന്ന് ആരും പൊലീസിന് പറഞ്ഞുതന്നിട്ടില്ല. പൊലീസിന്റെ മിടുക്കുകൊണ്ടുതന്നെയാണ് ഇത്രയും പേരെ കണ്ടെത്തിയത്.

ബാക്കിയുള്ളവരെ ഉടന്‍ പിടികൂടും. ആര് വെട്ടി, ആര് ഒളിപ്പിച്ചു എന്നെല്ലാം പൊലീസിന് വ്യക്തമായിട്ടുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ ശാസ്ത്രീയമായാണ് പൊലീസ് മുന്നോട്ടുപോകുന്നത്. പ്രധാന പ്രതികള്‍, അപ്രധാന പ്രതികള്‍ എന്ന തരംതിരിവില്ല. ഈ കേസില്‍ എല്ലാവരും പ്രധാന പ്രതികളാണ്. ഈ കേസിന്റെ സ്വഭാവം അതാണെന്നും അദ്ദേഹം വ്യക്തമാക്കി. മഅ്ദനി കേസില്‍ അറസ്റ്റ് ബോധപൂര്‍വം വൈകിപ്പിക്കുന്നതിന് കേരള പൊലീസ് ശ്രമിച്ചിട്ടില്ല. 16 നോ 17 നോ അറസ്റ്റ് ഉണ്ടാകുമെന്നാണ് കര്‍ണാടക പൊലീസ് അറിയിച്ചത്. അതിന് അനുകൂല നടപടികള്‍ സ്വീകരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിപ്പിച്ചെന്ന് കര്‍ണാടക പൊലീസ് തന്നെ ആരോപിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് കാണുന്നതും കേള്‍ക്കുന്നതുമൊക്കെ വിശ്വസിക്കരുതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. കര്‍ണാടക പൊലീസ് ആവശ്യപ്പെട്ടാല്‍ മഅ്ദനിയുടെ ടൂര്‍ ഡയറി അടക്കമുള്ള വസ്തുക്കള്‍ കൈമാറാനൊരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.

Reported by Madhyamam
20th August 2010 01:03:07 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations