Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
കാസര്‍കോട് വെടിവയ്പ്: അന്വേഷണം അവതാളത്തില്‍
കൊച്ചി: കാസര്‍കോട് പൊലീസ് വെടിവയ്പിനെക്കുറിച്ചുള്ള ജുഡീഷ്യല്‍ അന്വേഷണം അവതാളത്തില്‍. സര്‍ക്കാര്‍ നടപടികള്‍ വൈകിയതാണ് അന്വേഷണം അവതാളത്തിലാകാന്‍ കാരണം. ജുഡീഷ്യല്‍ അന്വേഷണം ആരംഭിക്കുന്നതിനു മുന്‍പായി നിശ്ചയിക്കേണ്ടിയിരുന്ന ടേംസ് ഒാഫ് റഫറന്‍സ് അടക്കമുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാനും അന്വേഷണ കമ്മിഷന് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അന്വേഷണ ചുമതല വഹിച്ചിരുന്ന ജില്ലാ ജഡ്ജി വിരമിക്കുന്നതുവരെ സര്‍ക്കാര്‍ താല്‍പര്യമെടുത്തില്ല. തുടര്‍ന്ന് അന്വേഷണത്തില്‍ നിന്നു പിന്‍മാറുകയാണെന്ന് ജില്ലാ ജഡ്ജി ഹൈക്കോടതിയെ അറിയിച്ചു.

മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി നവംബര്‍ 15 നു സംസ്ഥാന നേതാക്കള്‍ക്ക് ഒരുക്കിയ സ്വീകരണ സമ്മേളനത്തോട് അനുബന്ധിച്ചാണു നഗരത്തില്‍ സംഘര്‍ഷവും വെടിവയ്പും ഉണ്ടായത്. എസ്പി രാംദാസ് പോത്തന്റെ വെടിയേറ്റ് ഒരാളും സംഘര്‍ഷത്തിനിടെ കുത്തേറ്റ് മറ്റൊരാളും മരിച്ചു. മുസ്ലിം ലീഗ് അടക്കമുള്ള പ്രതിപക്ഷകക്ഷികളുടെ ആവശ്യപ്രകാരം 2009 നവംബര്‍ 18 ന് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിടാന്‍ തീരുമാനിച്ചു. തുടര്‍ന്നു നാലു മാസത്തിനു ശേഷം കാസര്‍കോട് ജില്ലാ ജഡ്ജി എം.കെ. പ്രേമലതയെ അന്വേഷണ കമ്മിഷനായി മന്ത്രിസഭാ യോഗം നിയമിച്ചു.

ഇതിനു ശേഷം അന്വേഷണത്തിന് ആവശ്യമായ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 2010 ജൂലൈ 31 ജില്ലാ ജഡ്ജി വിരമിക്കുന്നതുവരെ സര്‍ക്കാര്‍ മറുപടി നല്‍കിയിരുന്നില്ല.. തുടര്‍ന്ന് 2010 ഓഗസ്റ്റ് 17ന് ജുഡീഷ്യല്‍ അന്വേഷണത്തിനായി സൌകര്യങ്ങള്‍ ഒരുക്കാമെന്നു നിയമവകുപ്പ് റിട്ടയേര്‍ഡ് ജില്ലാ ജഡ്ജിയെ അറിയിച്ചെങ്കിലും നിയമവകുപ്പിന് അനൂകൂല പ്രതികരണം ലഭിച്ചിട്ടില്ല. ഇതേക്കുറിച്ച് എം. കെ. പ്രേമലത ഹൈക്കോടതിയെ അറിയിക്കുകയും ചെയ്തു.

കലാപത്തെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ആദ്യം ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഏര്‍പ്പെടുത്തിയത്. ക്രൈംബ്രാഞ്ച് കണ്ണൂര്‍ എസ്പിയായിരുന്ന ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തുകയും സംഘര്‍ഷം സൃഷ്ടിച്ചവരെന്നു കരുതുന്ന നിരവധി പേരെ തിരിച്ചറിയുകയും ഏതാനും പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. നഗരത്തില്‍ സംഘര്‍ഷം സൃഷ്ടിക്കാന്‍ ജില്ലയുടെ വിവിധഭാഗങ്ങളില്‍ നിന്നു കൊണ്ടുവന്ന ആയുധങ്ങളും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് അന്വേഷണം ക്രൈംബ്രാഞ്ചിന്റെ കോഴിക്കോട് യൂണിറ്റിനു കൈമാറി. പിന്നീട് അന്വേഷണം നിലച്ചു. ഇതിനിടയിലാണ് പ്രതിപക്ഷ സംഘടനകളുടെയും മുസ്ലിം ലീഗിന്റെയും നിരന്തര ആവശ്യത്തിന്റെ ഭാഗമായി ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

Reported by Manorama
19th August 2010 05:03:18 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations