Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
തലശ്ശേരിയില്‍ കവര്‍ച്ചാസംഘം പിടിയില്‍

തലശ്ശേരി: വഴിയാത്രക്കാരന്റെ പേഴ്‌സ് തട്ടിപ്പറിച്ചോടിയ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. വടകര ഒണ്ടേന്‍ റോഡ് പുതിയോട്ടില്‍ വീട്ടില്‍ ഷഹനാസ് എന്ന ഷജീര്‍ (32), വടകര കസ്റ്റംസ് റോഡിലെ അയ്യംകൊല്ലി താഴെകുനിയില്‍ എ.കെ. നൗഫല്‍ (30) എന്നിവരെയാണ് അഡീഷനല്‍ എസ്.ഐ. എം.ആര്‍. ബിജു അറസ്റ്റ് ചെയ്തത്.

ചൊവ്വാഴ്ച വൈകീട്ട് പിലാക്കൂലില്‍വെച്ച് വടക്കുമ്പാട് സ്വദേശി മോഹനന്റെ പേഴ്‌സാണ് സംഘം തട്ടിപ്പറിച്ചത്. പൊലീസില്‍ പരാതി നല്‍കിയ മോഹനനെയും കൂട്ടി എസ്.ഐ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും പിടികൂടിയത്.

അറസ്റ്റിലായവര്‍ നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. മയക്കുമരുന്ന് കടത്ത് ഉള്‍പ്പെടെയുള്ള കേസുകളില്‍ വടകര പൊലീസ് അന്വേഷിക്കുന്ന ആളാണ് ഷജീര്‍.

Reported by Madhyamam
19th August 2010 10:55:23 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations