Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഅദനിയെ രഹസ്യകേന്ദ്രത്തില്‍ പോലീസ്‌ ചോദ്യംചെയ്‌തു
ബാംഗളൂര്‍: മഅദനിയെ ബാംഗളൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ത്ത്‌ അറസ്റ്റു ചെയ്‌തതിനു പിന്നില്‍ യാതൊരു രാഷ്‌്‌ട്രീയ താത്‌പര്യവുമില്ലെന്നു കര്‍ണാടക ആഭ്യന്തരമന്ത്രി ഡോ. വി.എസ്‌. ആചാര്യയും കര്‍ണാടക ഡിജിപി അജയ്‌കുമാര്‍സിംഗും വ്യക്തമാക്കി. മഅദനിയുടെ അറസ്റ്റിനു പിന്നില്‍ കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിന്‌ താത്‌പര്യമുണേ്‌ടാ എന്ന സംശയം കേരള ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്‌ണന്‍ പ്രകടിപ്പിച്ചതിനെക്കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ്‌ ആചാര്യ ഇങ്ങനെ പ്രതികരിച്ചത്‌.

ഇത്തരം കേസുകളില്‍ കര്‍ണാടകയ്‌ക്കും ഗുജറാത്തിനും പ്രത്യേക മാതൃകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മഅദനി ഭയപ്പെടുന്ന സാഹചര്യങ്ങളൊന്നും ബാംഗളൂരിലില്ലെന്നും മഅദനിക്ക്‌ ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കുമെന്നും ആചാര്യ വ്യക്തമാക്കി. ബാംഗളൂര്‍ സ്‌ഫോടനത്തില്‍ വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്‌ മഅദനിയെ പ്രതിയാക്കിയതെന്നു മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കവെ കര്‍ണാടക ഡിജിപി അജയ്‌കുമാര്‍ സിംഗും പറഞ്ഞു.

ഇതിനിടെ, മഅദനിയെ രഹസ്യ കേന്ദ്രത്തില്‍ ബാംഗളൂര്‍ പോലീസ്‌ ബുധനാഴ്‌ച ചോദ്യം ചെയ്‌തു. അന്വേഷണ ഉദ്യോഗസ്ഥനായ ബാംഗളൂര്‍ സിറ്റി പോലീസ്‌ അസിസ്റ്റന്റ്‌ കമ്മീഷണര്‍ ഓംകാരയ്യയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ മഅദനിയെ ചോദ്യം ചെയ്‌തത്‌്‌. കൊല്ലം അന്‍വാര്‍ശേരിയില്‍നിന്നു ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ അറസ്റ്റു ചെയ്‌ത മഅദനിയെ രാത്രി 11.30 ഓടെയാണ്‌ ബാംഗളൂര്‍ അഡീഷണല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേട്ട്‌ വെങ്കിടേഷ്‌ ഹള്‍ജിയുടെ മുമ്പാകെ ഹാജരാക്കിയത്‌. മജിസ്‌ട്രേട്ട്‌ താമസിക്കുന്ന കോറമംഗല ഗെയിംസ്‌ വില്ലേജിലെ അപ്പാര്‍ട്ട്‌ മെന്റിലായിരുന്നു മഅദനിയെ ഹാജരാക്കിയത്‌.

പ്രതി ശാരീരിക ന്യൂനതയു ള്ള വ്യക്തിയാണെന്നു ബോധ്യപ്പെട്ട മജിസ്‌ട്രേട്ട്‌ മൂന്നാംനിലയിലുള്ള ഫ്‌ളാറ്റില്‍നിന്ന്‌ ഇറങ്ങി വന്നു മഅദനിയെ കൊണ്‌ടുവന്ന കാറിനു സമീപം എത്തുകയായിരുന്നു. പിന്നീട്‌ ഈ മാസം 26 വരെ പോലീസ്‌ കസ്റ്റഡിയില്‍ വിട്ട മജിസ്‌ട്രേട്ട്‌ റംസാന്‍ വ്രതത്തിലായതിനാല്‍ മഅദനിക്ക്‌ ആവശ്യമായ സഹായം നല്‌കണമെന്നും നിര്‍ദേശിച്ചു. അതേസമയം, മഅദനിക്ക്‌ ജാമ്യം അനുവദിക്കണമെന്നു ആവശ്യപ്പെട്ട്‌ ഉടന്‍ ജില്ലാ സെഷന്‍സ്‌ കോടതിയെ സമീപിക്കുമെന്നു പിഡിപി നയരൂപവത്‌കരണ സമിതി അധ്യക്ഷന്‍ സി.കെ. അബ്ദുള്‍ അസീസ്‌ പറഞ്ഞു.

Reported by Deepika
19th August 2010 12:50:35 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations