Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഅ്‌ദനി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്ന്‌ പി.ഡി.പി
തിരുവനന്തപുരം: മഅ്‌ദനിയുടെ ജീവന്‍ രക്ഷിക്കുന്നതിനു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരമായി ഇടപെടണമെന്നു പി.ഡി.പി വര്‍ക്കിങ്‌ ചെയര്‍മാന്‍ പൂന്തുറ സിറാജ്‌. ബാംഗ്ലൂരിലെ അജ്ഞാതകേന്ദ്രത്തിലുള്ള മഅ്‌ദനിയെ കാണാന്‍ അഭിഭാഷകനു പോലും കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി വി എസ്‌ അച്ച്യുതാനന്ദന്‍ കര്‍ണാടക സര്‍ക്കാരുമായി ചര്‍ച്ച നടത്തി മഅ്‌ദനിക്കു ചികില്‍സ ലഭിക്കുന്നുണെ്‌ടന്ന്‌ ഉറപ്പുവരുത്തണമെന്നും സിറാജ്‌ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

അഞ്ചുതവണ വാറണ്‌ട്‌ പുതുക്കിയ സാഹചര്യത്തില്‍ മത പണ്ഡിതനായ മഅ്‌ദനിയുടെ അറസ്റ്റ്‌്‌ നേരത്തെ നടത്താമെന്നിരിക്കെ ഇതിനായി റമദാന്‍ മാസം തിരഞ്ഞെടുത്തതിനു പിന്നില്‍ രഹസ്യ അജണ്‌ടയാണുള്ളത്‌. റമദാന്‍ മാസത്തില്‍ അറസ്റ്റ്‌ നടത്തി കേരളത്തെ കലാപ ഭൂമിയാക്കാനുള്ള ബി.ജെ.പിയുടെ ആസൂത്രിത ശ്രമമാണ്‌ കര്‍ണാടക സര്‍ക്കാര്‍ നടപ്പിലാക്കിയത്‌. ഇതൊരു മനുഷ്യാവകാശ ലംഘനമായെടുത്തു സമരരംഗത്ത്‌ ഇറങ്ങാനാണ്‌ പി.ഡി.പിയുടെ തീരുമാനം. അറസ്‌റ്റ്‌ ചെയ്യുമ്പോള്‍ പാലിക്കേണ്‌ട നിര്‍ദേശങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെയാണ്‌ മഅ്‌ദനിയെ ബാംഗ്ലൂര്‍ പോലിസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. കീഴടങ്ങുന്നതിനായി വാഹനത്തില്‍ കയറിയതിനു ശേഷമാണ്‌ ബാംഗ്ലൂര്‍ പോലിസ്‌ വാറണ്‌ടുമായി മഅ്‌ദനിയെ സമീപിക്കുന്നത്‌.

ക്രിമിനല്‍ നടപടി നിയമം 86ാം വകുപ്പു പ്രകാരം അറസ്റ്റ്‌ ചെയ്‌താല്‍ 30 കിലോമീറ്റര്‍ ചുറ്റളവിലുള്ള കോടതിയില്‍ ഹാജരാക്കണം. ആരോഗ്യസ്ഥിതി മോശമായിട്ടും മഅ്‌ദനിയെ സമീപത്തെ കോടതിയില്‍ ഹാജരാക്കുന്നതിനോ മതിയായ ചികില്‍സ നല്‍കുന്നതിനോ തയ്യാറാവാതിരുന്ന പോലിസ്‌ ഉദ്യോഗസ്ഥരുടെ നീക്കം നീതിന്യായ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്‌. മഅ്‌ദനിക്ക്‌ എച്ച്‌1 എന്‍1 ഉണെ്‌ടന്ന സംശയം പ്രകടിപ്പിച്ച സാഹചര്യത്തില്‍ കൊല്ലം ഡി.എം.ഒയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനാ ഫലം പുറത്തുവിട്ടിട്ടില്ല. തിരുവനന്തപുരം വിമാനത്താവളത്തില്‍ മഅ്‌ദനിക്കു ചികില്‍സ നിഷേധിച്ച നടപടി പ്രതിഷേധാര്‍ഹമാണ്‌-സിറാജ്‌ പറഞ്ഞു.

മഅ്‌ദനി അറസ്റ്റിലായതോടെ നിലമ്പൂരിലെ കോണ്‍ഗ്രസ്‌ നേതാവിനു പറഞ്ഞറിയിക്കാന്‍ കഴിയാത്ത സന്തോഷമാണെന്ന്‌ സിറാജ്‌ പറഞ്ഞു. നിരപരാധിയായ മഅ്‌ദനിയുടെ മോചനത്തിനായി ജനാധിപത്യപരമായ രീതിയില്‍ പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കും. സമരപരിപാടികള്‍ ആലോചിക്കുന്നതിനായി വെള്ളിയാഴ്‌ച വൈകീട്ട്‌ 3ന്‌ എറണാകുളം ഇന്‍സാ ഭവനില്‍ പി.ഡി.പി അടിയന്തര നേതൃയോഗം ചേരുമെന്നും സിറാജ്‌ അറിയിച്ചു.

Reported by Thejas
19th August 2010 12:38:25 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations