Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നോബോള്‍: രണ്‍ദീവിന് വിലക്ക്, ദില്‍ഷന് പിഴ
ധാംബുള്ള: ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സേവാഗിന് സെഞ്ചുറി നിക്ഷേധിക്കാന്‍ നോബോള്‍ എറിഞ്ഞ സംഭവത്തില്‍ ശ്രീലങ്കന്‍ ബോളര്‍ സൂരജ് രണ്‍ദീവിന് ഒരു മല്‍സരത്തില്‍ നിന്നു വിലക്ക്. നോബോള്‍ എറിയാന്‍ നിര്‍ദേശം നല്‍കിയ തിലകരത്ന ദില്‍ഷന് മാച്ച് ഫീ പിഴയും വിധിച്ചു. വിലക്കിനെ തുടര്‍ന്ന് രണ്‍ദീവിന് ന്യൂസീലാന്‍ഡുമായുള്ള അടുത്ത മല്‍സരം കളിക്കാനാകില്ല.

ത്രിരാഷ്ട്ര ഏകദിന പരമ്പരയില്‍ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ ഇന്ത്യയ്ക്കു ജയിക്കാനും സേവാഗിന്റെ സെഞ്ചുറിയ്ക്കും ഒരു റണ്‍സ് മാത്രം വേണ്ടപ്പോള്‍ ലങ്കന്‍ ബൌളര്‍ റണ്‍ദീവ് നോബോള്‍ എറിയുകയായിരുന്നു. പന്ത് സേവാഗ് സിക്സറിനു പറത്തിയെങ്കിലും നോബോള്‍ ആയതിനാല്‍ റണ്‍സ് സ്വന്തം പേരില്‍ ചേര്‍ക്കാനായില്ല. റണ്‍ദിവ് മനഃപൂര്‍വം നോബോള്‍ എറിയുകയായിരുന്നെന്നു വ്യക്തമായതോടെയാണ് ഒരു മത്സരത്തില്‍ നിന്നും വിലക്കിയത്.

രണ്‍ദീവിന്റെ നോബോള്‍ സേവാഗിന് നിഷേധിച്ചത് 13-ാം ഏകദിന സെഞ്ചുറിയായിരുന്നു. കവര്‍പോയന്റില്‍ ഫീല്‍ഡു ചെയ്യുകയായിരുന്ന ദില്‍ഷന്‍ സിംഹള ഭാഷയിലാണ് രണ്‍ദീവിനോട് നോബോള്‍ എറിയാന്‍ ആവശ്യപ്പെട്ടത്. നേരത്തെ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് നോബോള്‍ എറിയാന്‍ ആവശ്യപ്പെട്ടതെന്നായിരുന്നു റിപ്പോര്‍ട്ട്. വിവാദത്തെത്തുടര്‍ന്ന് അവസാന ഓവറിന്റെ സെന്‍സര്‍ ചെയ്യാത്ത വിഡിയോ ദൃശ്യങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനോടും സേവാഗിനോടും ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.

ടെസ്റ്റിലും ഏകദിനത്തിലും ഇൌ സീസണില്‍ നോബോള്‍ എറിയാത്ത താരമാണു രണ്‍ദിവ് എന്നതു വിവാദങ്ങള്‍ക്കു മൂര്‍ച്ച കൂട്ടി. ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ക്ഷമാപണം മുഖവിലയ്ക്കെടുത്ത ഇന്ത്യന്‍ ടീം മാനേജ്മെന്റ് നോ ബോള്‍ വിവാദത്തെ അടഞ്ഞ അധ്യായമായി തള്ളിക്കളഞ്ഞു. രണ്‍ദീവും ക്യാപ്റ്റന്‍ സംഗക്കാരയും മല്‍സരത്തിനു തൊട്ടുപിന്നാലെ സേവാഗിനെ നേരില്‍ക്കണ്ടു ക്ഷമ ചോദിച്ചിരുന്നു.

Reported by Manorama
18th August 2010 10:31:48 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations