Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
സമവായം ഉണ്ടായാല്‍ ലോട്ടറി നിരോധിക്കാം
ന്യൂഡല്‍ഹി: രാഷ്‌ട്രീയ സമവായമുണ്‌ടായാല്‍ സര്‍ക്കാര്‍ ലോട്ടറി തന്നെ നിരോധിക്കാന്‍ തയ്യാറാണെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്ക്‌ പറഞ്ഞു. വ്യാജലോട്ടറിയുമായി ബന്ധപ്പെട്ട്‌ അര്‍ദ്ധസത്യങ്ങളാണ്‌ യുഡിഎഫ്‌ പ്രചരിപ്പിക്കുന്നതെന്ന്‌ അദ്ദേഹം ആരോപിച്ചു. കേന്ദ്ര നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കേണ്‌ടത്‌ കേന്ദ്രസര്‍ക്കാരാണ്‌. പി.ടി.തോമസ്‌ എംപിയുടെ ആരോപണങ്ങള്‍ രാഷ്‌ട്രീയ മാന്യതയ്‌ക്ക്‌ നിരക്കാത്തതാണെന്നും ഐസക്‌ കൂട്ടിച്ചേര്‍ത്തു. ധനമന്ത്രിമാരുടെ യോഗത്തില്‍ പങ്കെടുക്കാനെത്തിയ ഐസക്‌ വാര്‍ത്താ സമ്മേളനം നടത്തുകയായിരുന്നു.

അതിനിടെ ലോട്ടറി ക്രമക്കേടുകളില്‍ നടപടി എടുക്കാന്‍ സംസ്ഥാനങ്ങള്‍ക്ക്‌ അധികാരമുണ്‌ടെന്ന്‌ കേന്ദ്രം വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തില്‍ വേണ്‌ട നടപടികള്‍ സ്വീകരിക്കുമെന്ന്‌ മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദന്‍ തിരുവനന്തപുരത്ത്‌ പറഞ്ഞു. ലോട്ടറി ക്രമക്കേടുകള്‍ തടയാന്‍ കേന്ദ്രം ഉറച്ച നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലോട്ടറി വിവാദത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

18th August 2010 07:50:57 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations