Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ദേശീയപാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത 45 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്നതിനു  കേരളം ഒടുവില്‍ സമ്മതം മൂളി. മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അധ്യക്ഷതയില്‍ കൂടിയ സര്‍വകക്ഷി യോഗത്തിലാണു പുതിയ തീരുമാനം. കേന്ദ്രം കര്‍ശന നിലപാട് സ്വീകരിക്കുന്ന സാഹചര്യത്തില്‍ ഗത്യന്തരമില്ലാതെയാണ് ഇൌ തീരുമാനമെന്നു മുഖ്യമന്ത്രി അറിയിച്ചു.

വീതി 30 മീറ്റര്‍ മതിയെന്നും, ബിഒടി പാടില്ലെന്നും ഏപ്രില്‍ 20നു സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഉള്‍പ്പെടെ സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനവും നല്‍കി. പക്ഷേ,  45മീ അംഗീകരിച്ചില്ലെങ്കില്‍ ദേശീയപാത ഏറ്റെടുക്കാനാവില്ലെന്നു ദേശീയപാതാ  
അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ ദേശീയപാതയുടെ വീതി 60 മീറ്ററാണ്. പ്രത്യേക സാഹചര്യം പരിഗണിച്ച്  കേരളത്തിലും ഗോവയിലും മാത്രമാണു  45 മീറ്റര്‍ ഉദ്ദേശിക്കുന്നതെന്നും,  ഇതു 30 മീറ്ററാക്കാനാവില്ലെന്നുമാണ് അവര്‍ തീര്‍ത്തു പറഞ്ഞത്. അപ്പോള്‍ വീതി കുറച്ചാല്‍ വികസന പദ്ധതി തന്നെ കേരളത്തിനു നഷ്ടപ്പെടുന്ന സാഹചര്യമായിരുന്നു.  

45 മീറ്റര്‍ അംഗീകരിച്ചുവെങ്കിലും സ്ഥലം നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നു യോഗം തീരുമാനിച്ചു. സ്ഥലത്തിനു  മാര്‍ക്കറ്റ് വില നല്‍കണം. വീടും കടകളും നഷ്ടപ്പെടുന്നവരെയാണു പുനരധിവസിപ്പിക്കുക. ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും  പ്രയോജനം ലഭിക്കണം.    സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്യുന്ന നഷ്ടപരിഹാരത്തുക നല്‍കാമെന്നു ദേശീയപാതാ അധികൃതര്‍ യോഗത്തില്‍ അറിയിച്ചു.

നഷ്ടപരിഹാര പാക്കേജ് തയാറാക്കി കേന്ദ്രത്തിനു സമര്‍പ്പിച്ച് തുക വാങ്ങിക്കൊടുക്കാന്‍  മരാമത്ത് മന്ത്രി എം. വിജയകുമാറിനെ   ചുമതലപ്പെടുത്തി. 45 മീറ്ററിനു സമ്മതമാണെന്നു കേന്ദ്രത്തെ അറിയിക്കുമെന്നും, ബിഒടി പദ്ധതിയായിരിക്കും ഇതെന്നും വിജയകുമാര്‍ പറഞ്ഞു.

ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതിയാണു 30 മീറ്റര്‍ മതിയെന്ന നിലപാട് നേരത്തേ സ്വീകരിച്ചതെന്നും എന്നാല്‍,  പദ്ധതി നഷ്ടപ്പെടുമെന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ബുദ്ധിമുട്ട് പരമാവധി കുറച്ചായിരിക്കും ഇതു നടപ്പാക്കുകയെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജനസാന്ദ്രത കൂടിയ മേഖലകളില്‍ നിന്ന് റോഡ് തിരിച്ചു വിട്ടും, എലിവേറ്റഡ് റോഡ് നടപ്പാക്കിയും ബുദ്ധിമുട്ട് കുറയ്ക്കും. നഷ്ടപരിഹാരത്തുക നല്‍കിയ ശേഷമേ ഉടമകളെ ഇറക്കി വിടാവൂ എന്നും യോഗം തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

പുനരധിവാസ പാക്കേജ് ഉടന്‍ സമര്‍പ്പിക്കാനാണു യോഗ തീരുമാനം. ഏറ്റെടുക്കേണ്ട കെട്ടിടങ്ങളും സ്ഥലവുമെല്ലാം തീരുമാനിച്ചിട്ടുള്ള തിനാല്‍ നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രം മതി. ജനസാന്ദ്രത പരിഗണിച്ച് റോഡിന്റെ  അലൈന്‍മെന്റില്‍ അത്യാവശ്യ മാറ്റം വരുത്താമെന്നു ദേശീയപാതാ അധികൃതര്‍ സമ്മതിച്ചിട്ടുണ്ട്.

നേരത്തേ ഇടതുമുന്നണി നേതൃയോഗം ചേര്‍ന്ന് ധാരണയിലെത്തിയ ശേഷമാണ് എല്‍ഡിഎഫ് നേതാക്കള്‍ യോഗത്തിനെത്തിയത്. പ്രതിപക്ഷത്തിന് എതിര്‍പ്പില്ലെങ്കില്‍ 45 മീറ്ററാകാമെന്ന അഭിപ്രായമാണ് അവിടെ ഉരുത്തിരിഞ്ഞത്. കഴിഞ്ഞ സര്‍വകക്ഷി യോഗം 30മീറ്റര്‍ എന്നു തീരുമാനിച്ചുവെങ്കിലും അതിനെതിരെ ആദ്യം പ്രതികരിച്ചതും, 45 മീറ്റര്‍ വേണമെന്ന് ആവശ്യപ്പെട്ടതും മന്ത്രി ജോസ് തെറ്റയിലായിരുന്നു.

യോഗത്തില്‍മന്ത്രിമാരായ സി. ദിവാകരന്‍, എന്‍.കെ. പ്രേമചന്ദ്രന്‍, കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, കെ.എം. മാണി, പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, പി.സി. ജോര്‍ജ്, വി.പി. രാമകൃഷ്ണപിള്ള, കെ. സുരേന്ദ്രന്‍, പി.സി. തോമസ്, പി.എം.എ. സലാം, ഡോ. വര്‍ഗീസ് ജോര്‍ജ്, സി.എന്‍. ചന്ദ്രന്‍, എ.കെ. ശശീന്ദ്രന്‍, പ്രഫ.എന്‍.എം. ജോസഫ്, സി.കെ. നാണു, എ.എന്‍. രാജന്‍ബാബു, കെ. രാമന്‍കുട്ടി, ഡോ.എ.എ. അമീന്‍, സി. വേണുഗോപാലന്‍ നായര്‍, അഡ്വ. പത്മകുമാര്‍, ചീഫ് സെക്രട്ടറി പി. പ്രഭാകരന്‍, മരാമത്ത് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Reported by Manorama
18th August 2010 12:19:16 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations