Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
മഅ്‌ദനിയെ അറസ്റ്റ് ചെയ്തു; ജില്ലയില്‍ നാളെ ഹര്‍ത്താല്‍
 
കൊല്ലം: പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയെ ബാംഗ്ലൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസ് കേരള പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കോടതിയില്‍ കീഴടങ്ങാനായി അന്‍വാറുശ്ശേരിയില്‍ നിന്നും വാനില്‍ പോകുമ്പോഴാണ് വഴിക്ക് വെച്ച് വണ്ടി തടഞ്ഞ് വാനിലുണ്ടായിരുന്ന മറ്റുള്ളവരെയും സഹായികളെയും ഇറക്കിവിട്ട ശേഷം മഅദനിയെ പോലീസ് അറസ്റ്റ് ചെയ്തത്.

മഅദനി സഞ്ചരിച്ച വാന്‍ സഹിതമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. ഉച്ചയ്ക്ക് നമസ്ക്കാരത്തിന് ശേഷമാണ് മഅദനി കോടതിയില്‍ കീഴടങ്ങാനായി വാനില്‍ പുറപ്പെട്ടത്. മഅദനിയെ തിരുവനന്തപുരത്ത് എത്തിച്ച ശേഷം വൈകിട്ട് 7.30നുള്ള കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ബാംഗ്ലൂരിലേക്ക് കൊണ്ട് പോകുമെന്നാണ് അറിയുന്നത്. മഅദനിയെ അറസ്റ്റ് ചെയ്യാന്‍ ബാംഗ്ലൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ കാലാവധി ഇന്ന് അവസാനിരിക്കെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്തതിനാല്‍ മഅദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനാവില്ലെന്ന് സുപ്രീം കോടതി പ്രസ്താവിച്ചു.

പരിചരണത്തിനായി ഭാര്യ സൂഫിയയും മഅദനിക്കൊപ്പമുണ്ട്. 4.30നുള്ള ബാംഗ്ലൂര്‍ വിമാനത്തില്‍ അദ്ദേഹത്തെ കൊണ്ട്പോകാന്‍ കഴിയുമോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ മഅദനിയെ കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോയെങ്കിലും മജിസ്ട്രേറ്റില്ലാത്തതിനാല്‍ വസതിയില്‍ ഹാജരാക്കുമെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. അതിനിടെ മഅദനിയുടെ വാഹനത്തിന് ബ്രേക്ക് കുറവാണെന്ന് പറഞ്ഞതിനാല്‍ മഅദനിയെ പ്രത്യേക ആംബുലന്‍സിലേക്ക് മാറ്റിയിട്ടുണ്ട്. കിംഗ്ഫിഷര്‍ എയര്‍ലൈന്‍സില്‍ നാല് സീറ്റുകള്‍ പോലീസ് ബുക്ക് ചെയ്തിട്ടുണ്ട്. ഇത് കൂടാതെ വിമാനത്താവളത്തിലെ ലോഞ്ചില്‍ പ്രത്യേകം സൗകര്യം ഒരുക്കണമെന്ന് പോലീസ് വിമാനത്താവള അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അറസ്റ്റില്‍ പ്രതിഷേധിച്ച് കരുണാഗപ്പള്ളിയില്‍ പി.ഡി.പി പ്രവര്‍ത്തകര്‍ റോഡുകള്‍ ഉപരോധിച്ചു. ഒരു കെ.എസ്.ആര്‍.ടി.സി ബസ്സ് കല്ലെറിഞ്ഞ് തകര്‍ത്തു. കാസര്‍കോട്‌, കണ്ണൂര്‍, മലപ്പുറം, പാലക്കാട് എന്നീ ജില്ലകളില്‍ നാളെ ഹര്‍ത്താല്‍ ആചരിക്കുന്നതോടൊപ്പം സംസ്ഥാന വ്യാപകമായി കരിദിനവും പിഡി.പി സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചിട്ടുണ്ട്. രാവിലെ ആറ്‌മണി മുതല്‍ വൈകിട്ട് ആറ്‌മണി വരെയാണ് ഹര്‍ത്താല്‍.

17th August 2010 01:18:35 PM
 
 
Comments for this news
 
Name: SATHAR Date: 18th August 2010 10:09:51 AM
Comments: ലീഗിണ്ടേ സമുദായ സ്നേഹം എനിയെങ്ങിലും മുസ്ലിമീങ്ങള്‍ റ്റേഈഃആഈഊആ തന്നെ വേണും.ഒരു മുസ്ലിം ലീഗിനെടെരെ മിണ്ടിയാല്‍ അയ്യാളെ തീവ്രവാദിയും,ബാബറി പള്ളി തഗര്കാന്‍ കൂതുനിന്ന കോണ്‍ഗ്രസ്സും ,തഗര്‍ത്ത സങ്ങപരിവര്‍ സഖ്തി ഗലെയും അടിഗരതിന്വേണ്ടി കൂടുപിടികുന്ന ലീഗിന്ടെ കപട മതേതരത്വം കേരള ജനത തിരിച്ചരിഉഗ THANNE CHEYYUM. ,
Name: Noufal Date: 18th August 2010 12:17:36 AM
Comments: ആരും ഒരു രാഷ്ട്രീയപര്ടിയെയും പുഗഴ്തണ്ട....കാരണം രണ്ട മൂന്ന വോട്ടിന്നു വേണ്ടി ആരെ കൂട്ട പിടിക്കാനും ഇവര്‍ തയ്യാറാണ്. യേത് രാഷ്ട്രീയക്കാരുടെ സഹായമില്ലാതെയും മഅദനി നിരപരാധിയാണെങ്കില്‍ ഇന്ഷ അല്ലഹ് പുറത്ത് വരും. സത്യം എന്നും വിജയിക്കും... !
Name: abdul Date: 18th August 2010 12:04:15 AM
Comments: ഗുജറാത മന്ത്രി അമിത്ഷാ ക്കെതിരെ സി.ബി. ഐ കേസേടുതപ്പോള്‍ കല്ലകെസില്‍ കുടുക്കുന്നു എന്ന് ബി.ജെ.പി ഇപ്പോള്‍ മദനിയെ എന്താണ് ചെയ്യുന്നത് കര്‍ണാടകത്തിലെയും ഗുജറാത്തിലെയും ഫസിസിറ്റ് ശക്തിളെ ഭാരത ജനതയും നിയമ വ്യവസ്ഥയും വെറുതെ വിടില്ല
Name: YOUSUF KORIKAR Date: 17th August 2010 09:55:58 PM
Comments: ORIKKALUM ORU NIRAPARAADHIYUM SHIKSHIKKAPPEDDN PAADILLA ...ITHELLAAM KETTICHAMACHA CASUGALAAN . INNATHE KARNATAKA PEPAR VAICHAAL MANASSILAAKAAN SAADHIKKUM .(ಇದಕ್ಕೂ ಮೂದಲು ಅಂದು ಬಿಜೆಪಿ ಹಿರಿಯ ನಾಯಕ ಎಲ್.ಕೆ.ಆಡ್ವಾಣಿಯವರು ಚುನಾವಣಾ ಸಭೆಯನ್ನುದ್ದೇಶಿಸಿ, ಮಾತನಾಡುವವರಿದ್ದರು.)
Name: MUFAS DOHA Date: 17th August 2010 08:26:37 PM
Comments: മുസ്ലിം ലീഗിനെ കുറിച്ച് തീരെ അറിയാത്തവര്‍ പ്രതികരിക്കുന്നത് കാണുമ്പോള്‍ ലജ്ജ thonnunnath. ഏതങ്കിലും മുസ്ലിം ലീഗുക്കാരാണോ ,ലീഗുക്കാരന്റെ ഭാര്യമാരോ തീവ്രവാദ കേസ്സില്‍ പെട്ടതായി കേട്ടിടുണ്ടോ? മുസ്ലിം ലീഗ് എന്ന പ്രസ്ഥാനം പുതുതായി ഉണ്ടായതല്ല എന്നോര്‍ക്കുക, മുസ്ലിം ലീഗിന്റെ പ്രാരംഭം മുതല്‍ ഇന്നുവരെ തീവ്രവാതത്തിന്നും അക്രമത്തിന്നും പോരാടിയ പാര്‍ട്ടിയാണ്. അത് ജാതി മത ഭേത മന്യേ എല്ലാവരും അന്ഗീകരിച്ചതാണ്. പക്ഷെ മദനിയെ പോലുള്ളവര്‍ ക്ക് വെക്തി താല്പര്യം മാത്രം മനസ്സില്‍ വെച്ച് കൊണ്ട് മുസ്ലിം ലീഗിനെ തകര്‍ക്കാന്‍ ശ്രമിച്ചത് വൈകിയാണെങ്കിലും ഐ എന്‍ എല്‍ നെ കണ്ടെങ്കിലും പി ഡി പി ക്കാര്‍ പഠിക്കുക ഇനിയും വൈകിയാല്‍ മാര്കിസ്ടുക്കാര്‍ പല മദനിമാരെയും ഉപയോഗിച്ച് വോട്ടു പിടിക്കും അത് കഴിഞ്ഞാല്‍ കറിവേപ്പില പോലെ വലിച്ചെറിയും സൂക്ഷിക്കുക . സമുദായത്തിനെയും നാടിനെയും രക്ഷിക്കണമെങ്കില്‍ മുസ്ലിം ലീഗിണ്ടേ പിന്നില്‍ അടിയുറച് നില്‍ക്കുക .പാണക്കാട് മുഹമ്മദാലി ശിഹാബ് തങ്ങളുടെ പാത പിന്തുടരുക. മുസ്ലിം ആണെങ്കില്‍ തീവ്രവാതവും മറ്റു മതസ്ത്തരാനെങ്കില്‍ മാനസിക വിബ്രാന്ധിയും ആണെന്ന് വര്‍ത്തി തീര്‍ക്കുന്ന മാര്‍ക്കിസ്റ്റ്റ് ഫാസിസ്റ്റ് ശക്ത്തികളെ തിരിച്ചറിയുക
Name: khader Date: 17th August 2010 08:24:47 PM
Comments: അന്ന് നായനാര്‍ ഇന്ന് കോടിയേരി മറക്കില്ല മക്കളെ മറക്കില്ല
Name: Abdul kader BARKATH. Date: 17th August 2010 08:10:41 PM
Comments: മേലെഗാവെ ബൌംബ് ചെയ്തവര്‍ എവിടെ ???????????????
Name: abid Date: 17th August 2010 08:08:36 PM
Comments: ലീഗിന് എന്ദ കൊമ്പ് ഉണ്ടേ
Name: UMMER ANNADKAM Date: 17th August 2010 08:03:53 PM
Comments: MAHDINIYUDE KOODE VEDI PANKITTAA PINARAYI VIJAYANN JAIL KOODI PANKITTALENDAAAAA..? MAHDINI JAIL MOCHITHANATHINN SHESHAM (PINARAYIYUDE CPM IL) RASHTREEYATHIL KALARNILLENGIL ENGANE ORU AVASTHA UNDAKUMAYIRUNNIILLA.... YENDAYALUM RAMAZAN MASATHIL EEE KROORATHA VENDAMAYIRUNNU
Name: Shameem Date: 17th August 2010 07:24:39 PM
Comments: മദനിയെ അറസ്റ്റു ചെയ്തുവെന്ന് പറഞ്ഞു ആരും ഇവിടെ നെഗളിക്കണ്ട.താടിയും തൊപ്പിയും ഉള്ളവര്‍ എല്ലാം അകത്തായി കഴിയുമ്പോള്‍ ഭരണ കൂടാ ഭീകരതയുടെ നീരാളിക്കൈകള്‍ സമുദായ പാര്‍ട്ടിയുടെ മേലിലും നീളും.നിരപരാധി ആയ ഒരു വികലാംഗനെ ക്രൂരമായി പീഡിപ്പിക്കുന്നതു കണ്ടാല്‍ ഏതു മിത വാദിയും തീവ്രവാദി ആയിപ്പോകും.അറ്റസ്റ്റ്നു തൊട്ടു മുമ്പ് പോലും പ്രസന്നവദനന്‍ ആയി മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച മദനി സാഹിബ് അങ്ങേയ്ക്ക് ആയിരമായിരം വിപ്ലവാഭിവാദ്യങ്ങള്‍
Name: khader kavupady Date: 17th August 2010 06:54:31 PM
Comments: കഴിവും പ്രതവവും കൊണ്ട് നിരപരാധികളെ ക്രിമിനലുകളായി ചിത്രികരികുനവരെയാണ് യഥാര്‍ത്ഥത്തില്‍ നിയമതിനുമുന്ബില്‍ കൊണ്ടുവരേണ്ടത്. അല്ലാതെ സമുദായത്തിനും സമുഹത്തിനും വേണ്ടി പ്രവര്‍തികുനവരെയല്ല നിയമത്തിനുമുമ്പില്‍ കൊണ്ടുവരേണ്ടത്.
Name: abusanad chembirika Date: 17th August 2010 06:46:13 PM
Comments: മുസ്ലിം ലീഗ് കാര്‍ പറയുന്ന പോലെ നിയമം നിയമത്തിന്റെ വഴിക്ക് ആയിരുന്നെങ്കില്‍ മഅദനി പത്ത്‌ കൊല്ലതോള്ളം അകത് കിടകേണ്ടി വരില്ലായിരുന്നു , സമുദായത്തിന്റെ കാവല്‍ കാരായി നടക്കുന്ന ലീഗ് കാരെ ഉറക്കം നടിക്കരുത്....., ലീഗ് മഅദനി തമ്മിലായിരുന്നോ പ്രശ്നം , kunhali കുട്ടി യുമായിടയിരുന്നു കുടുതല്‍ പ്രശ്നം , ലീഗ് എന്നും kunhalikutty തല്പര്യതിന്‍ അപ്പുറം വേറെ ഒരു വാകില്ലാത്ത പാര്‍ട്ടി ആണല്ലോ , മഅദനി യെ അകതാകുക എന്നത് ബി ജെ പീ യെകാലും ആഗ്രഹിച്ചത് ലീഗ് കാരായിരുന്നു, ഇന്നത്തെ മൌനത്തിന്‍ കനത്ത വില നല്‍കേണ്ടിവരും , മാധ്യമ ചര്‍ച്ചകളില്‍ നിന്ന നേതാകന്മാര്‍ ക ഒളിച് കളികാം പക്ഷെ ഇതെല്ലാം കാണുന്ന ജനത യുണ്ട് .......മറക്കരുത്
Name: irshad Date: 17th August 2010 05:34:44 PM
Comments: ഇവിടെ നിയമം എല്ലാവര്ക്കും ഒരു പോലെ ആയിരുന്നെങ്കില്‍ ഈ രാജ്യം എന്നേ നന്നായേനെ.മനുഷ്യരെ ചുട്ടു കരിച് നാട് ഭരിക്കുന്ന ഒരു നര ഭോജി നിയമത്തെ വെല്ലു വിളിക്കുന്നത് നാമിപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു...........................മദനിയെ അറസ്റ്റ് ചെയ്യട്ടെ. കയ്യും കെട്ടി നോക്കി നിക്കുന്നവര്‍ മനസിലാക്കേണ്ടത് നിയമവും കോടതിയും ഇയാള്‍ക്ക് മാത്രമല്ല എന്നതാണ്. കുറ്റവാളികള്‍ എന്ന് കോടതി ക്ണ്ടെത്തിയ മറ്റ് പലരും പുറത്ത് വിലസുമ്പോഴാണ് ഈ സംഭവങ്ങള്‍ എന്നോര്‍ക്കു
Name: raheem Date: 17th August 2010 05:30:55 PM
Comments: koiambatoore സ്പോടന കേസില്‍ നിരപരതിയായ മദനിയെ ജയിളിലടച്ചതിനു തമിഴ് നാട് സര്‍ക്കാരിനെതിരെ സുപ്രീം കോടതിയില്‍ കേസുകൊടുക്കണം അതുണ്ടായാല്‍ ഒരുസര്‍ക്കാരും ഒരുനിരപരാതിയെയും ഇങ്ങനെ കല്ലകെസില്‍ കുടുക്കുകയില്ല
Name: shemy kizhur Date: 17th August 2010 05:27:13 PM
Comments: മുസ്ലിം ലീഗിനെ കുറ്റം പറയാതെ ഇതിനൊക്കെ വഴിവെച്ചു കൊടുത്ത സി പി എമ്മുകാരെ കുറിച്ച് പറ ... കേരളത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഗീയതയുടെ വിത്ത് വിതക്കുന്നതു മാര്‍കിസ്റ്റു പാര്‍ടിയാണ് .... ബി ജെ പി അവരെക്കാള്‍ എത്രയോ ഭേതം..... ഉള്ളിലെക്കുള്ളില്‍ കളിക്കുകയാണ് പിണറായിയും , കോടിയേരിയും , എല്ലാ മത ക്കാരെയും തമ്മിലടിപ്പിക്കാനാണ് അവ ശ്രമിക്കുന്നത് ... അതില്‍ മദനി അവരുടെ ഒരു ഇര .... മുസ്ലിംകള്‍ അല്ലാത്തവര്‍ എന്ത് ചെയ്താലും അത് മാനസിക വിഭ്രാന്ധി , മുസ്ലിംകള്‍ ആണെങ്കില്‍ തീവ്രവാതി..............
Name: shabir Date: 17th August 2010 04:57:39 PM
Comments: ഇവിടെ നിയമം എല്ലാവര്ക്കും ഒരു പോലെ ആയിരുന്നെങ്കില്‍ ഈ രാജ്യം എന്നേ നന്നായേനെ.മനുഷ്യരെ ചുട്ടു കരിച് നാട് ഭരിക്കുന്ന ഒരു നര ഭോജി നിയമത്തെ വെല്ലു വിളിക്കുന്നത് നാമിപ്പോഴും കണ്ടു കൊണ്ടിരിക്കുന്നു.
Name: muhammad Hhaneefa Date: 17th August 2010 04:57:24 PM
Comments: റംസാന്‍ മാസത്തില്‍ അറസ്റ്റ് ചെയ്യുന്നത് ഫാസിസ്റ്റ് തന്ത്രമാണ് സദ്ദാം ഹുസൈന്‍ തൂകിലെട്ടപ്പെട്ടത് പോലെ റംസാനും ഈദുമ് ഇവര്‍ തിരഞ്ഞെടുക്കുന്നു മദനിക്ക് വേണ്ടി അല്ല നമ്മള്‍ ശബ്ദമുയര്തുന്നത് മദനി ഒരു ഇര മാത്രമാണ് ഇനി അടുത്തത് നിങ്ങള്‍ ആയിരിക്കാം കോണ്‍ഗ്രസ്‌ ആയാലും മാര്‍ക്സിസ്റ്റ്‌ അയാലും മുസ്ലിം ലീഗ് അയാലും എല്ലാം,, ഇസ്ലാമിന്റെ ശത്രുക്കളാണ് എന്നത് മനസ്സിലാക്കുക ഇന്ന് മദനി യുടെ വിഷയത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷം കൊള്ളുന്നത് മുസ്ലിം ലീഗ് കാരാണ് സമുടയതിന്റെയ് എല്ലാ ഐക്യവും തകര്‍ത്ത് ഒരു പട്ടം കള്ളന്മാരുടെ ഭീരുക്കളുടെയ് കയ്യിലാണ് മുസ്ലിം ലീഗ് ഉള്ളത് ഇവരുടെ കൈപിടിയില്‍ ഈ കള്ളന്മാരുടെ ലീല വിലാസങ്ങള്‍ക്ക് മൂക സാക്ഷി മാത്രമാണ് നമ്മള്‍ കേരള മുസ്ലിം ജനത .... കണ്ണ് തുറക്ക് മനസ്സിലാക്ക് ചിന്തിക്ക് മറ്റുള്ളവന് സിന്താബാദ്‌ വിളിക്കുന്നത് നിര്‍ത് ഇസ്ലാമില്‍ മുസ്ലിമായി ജീവിക്ക് പരസ്പരം സ്നേഹിച് ജീവിക്ക്
Name: Zubair Koovathooty Date: 17th August 2010 03:58:17 PM
Comments: ആരോപണ വിധേയര്‍ മഅ്ദനി ആയാലും ബി.ജെ.പി മന്ത്രി അമിത്ഷാ ആയാലും നിയമത്തിന് മുമ്പില്‍ കീഴടങ്ങുക തന്നെ വേണം. തന്നില്‍ ആരോപിക്കപ്പെട്ട കുററങ്ങള്‍ കേടതിയില്‍ തെളിയിക്കണം. അതാണ് ഇന്ത്യന്‍ ജുഡിഷ്യറിയില്‍ വിശമാസമുള്ള ഏതൊരു പൗരനും ചെയ്യേണ്ടത്. നിയമം അതിന്റെ വഴിക്ക് നടക്കട്ടെ. പക്ഷേ, പൗരന് ് അവകാശപ്പെട്ട നീതി നിഷേധിക്കപ്പെട്ട് കൂടാ അത് വകവെച്ച് കൊടുക്കുക തന്നെ വേണം.
Name: PERLASHAREEF Date: 17th August 2010 03:48:16 PM
Comments: മദനിയെ അറസ്റ്റ് ചെയ്യട്ടെ. കയ്യും കെട്ടി നോക്കി നിക്കുന്നവര്‍ മനസിലാക്കേണ്ടത് നിയമവും കോടതിയും ഇയാള്‍ക്ക് മാത്രമല്ല എന്നതാണ്. കുറ്റവാളികള്‍ എന്ന് കോടതി ക്ണ്ടെത്തിയ മറ്റ് പലരും പുറത്ത് വിലസുമ്പോഴാണ് ഈ സംഭവങ്ങള്‍ എന്നോര്‍ക്കുക
Name: muhammed Date: 17th August 2010 03:36:39 PM
Comments: ഒരു മുസ്ലിമായി എന്ന ഒറ്റ കാരണം മാത്രമാണ് മദനി ഇത്ര പീഡനം അനുഭവിക്കേണ്ടിവന്നത് അധികാരത്തിന്റെ ലഹരിയില്‍ മത്തു പിടിച്ചിരിക്കുന്ന മുസ്ലിം സംഗടനകള്‍ , അതിന്റെ നേതാക്കള്‍ , ഉലമാക്കള്‍ ,എല്ലാം അല്ലാഹുവിന്റെ മുമ്പില്‍ കയ്യുംകെട്ടി ഉത്തരം പറയേണ്ടിവരും. ആസ്ട്രേലിയയില്‍ ഡോക്ടര്‍ മുഹമ്മദ്‌ ഹനീഫിനെ രക്ഷിക്കാന്‍ മുതിര്‍ന്നത് അവിടുത്തെ അമുസ്ലിമ്കള്‍ ആയിരുന്നു .അവരുടെ മാനുഷിക ഹ്രദയം പോലുമില്ലാത്ത മുസ്ലിം നാമദാരികളെ ഈ അനുഭവം നിങ്ങള്‍ക്കും തരാന്‍ അള്ളാഹു കഴിവുള്ളവാനെന്ന കാര്യം മറക്കരുതേ. തീ കുണ്ടത്തില്‍ എറിയപ്പെട്ട ഇബ്രാഹിം നബി (അ.സ )ക്ക് അള്ളാഹു നല്‍കിയ സംരക്ഷണം അവന്റെ അടിമയായ അബ്ദുല്‍ നാസര്‍ മദനിക്കും നല്കണമേ ആമീന്‍ എന്ന് ഈ പരിശുദ്ധ നാളില്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുന്നു
Name: ilyas ballabeach Date: 17th August 2010 03:27:17 PM
Comments: പോളിസുകരുടെയ് കാവലില്‍ കഴിഞ്ഞ മദനി എവിടെയൊക്കെ പോയിട്ടുണ്ട് എന്ന്‍ പറയേണ്ടത് കേരളത്തിലെ അഭ്യന്തര വകുപ്പും മന്ത്രിയുമാണ്ണ്‍ അല്ലാതെ മുസ്ലിം ലീഗല്ല. മന്ഹപിതം ബാധിച്ചവ്രര്‍ക്ക് മുസ്ലിം ലീഗിന്റെ കോടിയുടെ നിറവും മഞ്ഞയായി തോന്നാം അത് ലീഗിന്റെ കുഴപ്പം അല്ല പി ഡി പി യുടെ കണ്ണിന്റെ കുഴപ്പമാണ്ണ്‍.
Name: ashraf Date: 17th August 2010 02:38:27 PM
Comments: മാര്‍കിസ്റ്റ് പാര്‍ട്ടി ഇതോടു കൂടി കേരളത്തില്‍ ഇല്ലാണ്ടാവും .
Name: Jaleel Date: 17th August 2010 02:29:52 PM
Comments: Chankkurappulla nethaavu ...! കേരള ഗവണ്മെന്റ് & കേരള പോലീസ് നാടകം കളിക്കുകയാണ് ... ആണും പെണ്ണും കേട്ട നാടകം.. അറസ്റ്റ് വാറന്റ് കിട്ടിയാല്‍ കീഴാടങ്ങും എന്ന് പറഞ്ഞ മദനിയെ അറസ്റ്റ് ചെയ്തു നാടകം..
Name: ilyas Date: 17th August 2010 02:06:28 PM
Comments: leagene paraya oruttanum avakashamilla, madaniyum kutarum leagne ennum drohichitteyullu , ellathinim karanam marxist party matramane.
Name: shareef chembirika Date: 17th August 2010 01:45:03 PM
Comments: അപഹസ്യമാകുന്ന ജാനതിപത്യം , നാല് പോലീസെ കാരുടെ കൂടെ ഒന്നര കാലുമായി ജീവിച്ച മാടണി എങ്ങനെ കുടകില്‍ പോയി ഒന്‍പതര കൊല്ലം തുറന്കില്‍ അടച്ച ശേഷം നിരപരാതി എന്ന പരന്ഹ പുറത്ത് വിട്ടപ്പോള്‍ നഷ്ടപെട്ട ജീവിതം....., സമുദായത്തിന്റെ പേര് പറഞ്ചു നടക്കുന്ന ഇന്ത്യ യിലെ രണ്ടു പാര്‍ടികള്‍ ഇക്കാര്യത്തില്‍ ഒന്നിച്ചത് നമ്മള്‍ കാണാനിടയായി മുസ്ലിം ലീഗ് , ബീ ജെ പീ , മുസ്ലിം ലീഗ് ന്റെ കപടമുകം ...... ഒരുപാട് വില നല്‍കേണ്ടി വരും
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations