Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വക്കാ വക്കായെ വെല്ലാന്‍ 'യാരോ ഇന്ത്യ ബുലാ ലിയാ'
ന്യൂദല്‍ഹി: പത്ത് ദിനങ്ങള്‍കൂടി കഴിഞ്ഞാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ തീം സോങ് പുറത്തിറങ്ങുമെന്ന് ഓസ്‌കാര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍. 'യാരോ ഇന്ത്യ ബുലാ ലിയാ' എന്ന് തുടങ്ങുന്ന ഗാനം ലോകകപ്പ് ഫുട്ബാളിന്റെ തീം സോങായ ഷാകിറയുടെ 'വക്കാ വക്കാ'ക്ക് അപ്പുറത്തായിരിക്കുമെന്ന് റഹ്മാന്‍ വാഗ്ദാനം ചെയ്തു. കഴിഞ്ഞ ആറ് മാസമായി ഈ പാട്ടിന്റെ പണിപ്പുരയിലാണ് താനെന്ന് റഹ്മാന്‍ പറഞ്ഞു. എല്ലാ ജോലികളും റദ്ദാക്കി ഈ ഗാനം രൂപപ്പെടുത്തുന്നത് തന്നെ എന്തു മാത്രം ഗൗരവത്തോടെയാണ് താന്‍ ഈ ദൗത്യത്തെ കാണുന്നതെന്നതിന്റെ തെളിവാണ്. ഗാനത്തിന് അല്‍പം കൂടി കാത്തിരിക്കണമെന്നും അവസാന മിനുക്കുപണിയിലാണെന്നും റഹ്മാന്‍ പറഞ്ഞു. ഈ ഗാനം കോമണ്‍വെല്‍ത്ത് ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായി ഇടം പിടിക്കും. ഇന്ത്യ ഇത് വരെ കാണാത്ത അനുഭവമായിരിക്കുമിത്. പാട്ട് തന്റെ സ്വരത്തിലായിരിക്കുമെന്നും കൂടെ കോറസുമുണ്ടാകുമെന്നും റഹ്മാന്‍ തുടര്‍ന്നു. 'യാരോ ഇന്ത്യാ ബുലാ ലിയ' എന്ന തുടക്കത്തിലെ വരികള്‍ക്കപ്പുറം ഗാനത്തിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ റഹ്മാന്‍ വിസമ്മതിച്ചു.

വരികളില്‍ അല്‍പം ദേദം വരുത്തി ശബ്ദഘടകങ്ങള്‍ അല്‍പംകൂടി ചേര്‍ക്കേണ്ടതുണ്ട്. അതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താന്‍ ഇപ്പോഴാവില്ല. ഇന്ത്യയുടെ ഊര്‍ജവും വിജയവും വരികളില്‍ പ്രതിഫലിക്കും. ഉദ്ഘാടന ചടങ്ങിനെത്തുന്ന ജനാവലിക്ക് കൂടെപ്പാടാന്‍ കഴിയുന്നതായിരിക്കണം തീം സോങ് എന്ന ആഗ്രഹമാണുള്ളത്. വക്കാ വക്കാ പോലെയല്ല. അതിനുമപ്പുറം പോകാനാണ് ആഗ്രഹിക്കുന്നത്. ഗാനം എങ്ങനെയാണെന്ന് വിശദീകരിക്കുക സങ്കീര്‍ണവും പ്രയാസകരവുമാണ്. പക്ഷേ, ഒന്നുറപ്പുണ്ട് കേട്ട് കഴിയുമ്പോള്‍ നിങ്ങളിത് ഇഷ്ടപ്പെടും. മുതിര്‍ന്നവരായതിനാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ മന്ത്രിതല സമിതി ഗാനം ഇഷ്ടപ്പെടുമോ എന്നായിരുന്നു ആശങ്ക. അവരുടെ അംഗീകാരം ലഭിച്ചതോടെ അത് അസ്ഥാനത്തായി. സംഘാടക സമിതി ചെയര്‍മാന്‍ സുരേഷ് കല്‍മാഡി, കോമണ്‍വെല്‍ത്ത് ഗെയിംസ് സാംസ്‌കാരിക കമ്മിറ്റി പ്രസിഡന്റ് സിനിമാ നിര്‍മാതാവ് ശ്യം ബെനഗല്‍ തുടങ്ങിയവരും റഹ്മാനൊപ്പം വാര്‍ത്താസമ്മേളനത്തിലുണ്ടായിരുന്നു.

അതിനിടെ, നഗരത്തില്‍ മറ്റൊരു സ്വകാര്യ ചടങ്ങിനെത്തിയ റഹ്മാന്‍, കോമണ്‍വെല്‍ത്ത് ഗെയിംസിനെക്കുറിച്ച് മോശം കഥകളാണ് ഇപ്പോള്‍ കേട്ടുകൊണ്ടിരിക്കുന്നതെന്നും അതൊന്നും ശരിയല്ലെന്ന് തനിക്കുറപ്പുണ്ടെന്നും പറഞ്ഞു. പോസിറ്റീവായ ഒരുപാടുകാര്യങ്ങള്‍ നമ്മളിവിടെ ചെയ്യുന്നുണ്ടെന്നും അത് ഉയര്‍ത്തിക്കാട്ടാന്‍ മാധ്യമങ്ങള്‍ തയാറാകണമെന്നും റഹ്മാന്‍ ആവശ്യപ്പെട്ടു.

Reported by Madhyamam
17th August 2010 01:10:04 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations