Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഇന്ത്യയ്‌ക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം
 
ധാംബുള്ള: ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ പരമ്പരയിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക്‌ ആറ്‌ വിക്കറ്റ്‌ ജയം. 171 റണ്‍സ്‌ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 34.3 ഓവറില്‍ നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ ലക്ഷ്യത്തിലെത്തി. 99 റണ്‍സ്‌ നേടി പുറത്താകാതെ നിന്ന വീരേന്ദര്‍ സേവാഗിന്റെ മാസ്‌മരിക പ്രകടനമാണ്‌ ഇന്ത്യന്‍ ജയം അനായാസമാക്കിയത്‌. 23 റണ്‍സ്‌ നേടിയ നായകന്‍ എം.എസ്‌ ധോണി സേവാഗിനൊപ്പം പുറത്താകാതെ നിന്നു. സേവാഗാണ്‌ കളിയിലെ കേമന്‍. ജയിക്കാന്‍ ഒരു റണ്‍ അകലെ സേവാഗ്‌ സിക്‌സര്‍ നേടിയെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചത്‌ വിനയായി. നോബോള്‍ വിളിച്ചതിനാല്‍ ഒരുറണ്‍ മാത്രമേ സ്‌കോറിനോട്‌ ചേര്‍ക്കുകയുള്ളൂ. ഇതേതുടര്‍ന്നാണ്‌ സേവാഗിന്‌ സെഞ്ചൂറി നഷ്‌ടമായത്‌.

ഇന്ത്യയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 10 റണ്‍സ്‌ നേടിയ ഓപ്പണര്‍ ദിനേശ്‌ കാര്‍ത്തിക്കിന്‌ പുറമേ വിരാട്‌ കോലി, രോഹിത്‌ ശര്‍മ്മ എന്നിവര്‍ പൂജ്യത്തിന്‌ പുറത്തായി. ഒരുഘട്ടത്തില്‍ മൂന്നിന്‌ 32 എന്ന നിലയിലായിരുന്നു ഇന്ത്യ. നാലാം വിക്കറ്റില്‍ സേവാഗിനൊപ്പം ഒത്തുചേര്‍ന്ന സുരേഷ്‌ റെയ്‌നയാണ്‌ ഇന്ത്യയെ കൂടുതല്‍ തകര്‍ച്ചയില്‍ നിന്ന്‌ രക്ഷിച്ചത്‌. റെയ്‌ന 21 റണ്‍സ്‌ നേടി. തുടര്‍ന്ന്‌ വന്ന ധോണിയെ കൂട്ടുപിടിച്ച്‌ സോവാഗ്‌ ഇന്ത്യയെ വിജയതീരത്തെത്തിച്ചു. ബോണസ്‌ പോയന്റോടെയാണ്‌ ഇന്ത്യ ജയിച്ചത്‌. ലങ്കയ്‌ക്ക്‌ വേണ്‌ടി ആഞ്ചലോ മാത്യൂസ്‌, ദില്‍ഹാരാ ഫെര്‍ണാണ്‌ടോ എന്നിവര്‍ രണ്‌ടു വിക്കറ്റ്‌ വീതം നേടി.

നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റ്‌ ചെയ്‌ത ലങ്ക 46.1 ഓവറില്‍ 170 റണ്‍സിന്‌ എല്ലാവരും പുറത്തായി. ദില്‍ഷന്‍ (45), സൂരജ്‌ രണ്‍ദിവ്‌ (43) എന്നിവര്‍ മാത്രമാണ്‌ ലങ്കന്‍ നിരയില്‍ തിളങ്ങിയത്‌. ബാറ്റിംഗ്‌ തുടങ്ങിയ ലങ്കയ്‌ക്ക്‌ ആദ്യ പന്തില്‍ തന്നെ പ്രഹരമേറ്റു. പ്രവീണ്‍ കുമാര്‍ എറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തില്‍ തരംഗയുടെ വിക്കറ്റ്‌ തെറിച്ചു.

തുടര്‍ന്ന്‌ വന്ന നായകന്‍ കുമാര്‍ സംഗക്കാര (2), മഹേല ജയവര്‍ധന (4), തിലന്‍ സമരവീര (7), ആഞ്ചലോ മാത്യൂസ്‌ (15), ചമര കപുഗേദര (10) എന്നിവര്‍ പെട്ടന്ന്‌ കൂടാരം കയറി. ഏഴിന്‌ 103 എന്ന നിലയില്‍ ഒത്തുചേര്‍ന്ന രണ്‍ദിവ്‌- കുലശേഖര സംഖ്യം എട്ടാം വിക്കറ്റില്‍ 39 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. കുലശേഖര 22 റണ്‍സ്‌ നേടി. 43 റണ്‍സി നേടിയ രണ്‍ദിവാണ്‌ ഒടുവില്‍ പുറത്തായത്‌. ഇന്ത്യയ്‌ക്ക്‌ വേണ്‌ടി പ്രഗ്യാന്‍ ഓജ മൂന്നും പ്രവീണ്‍ കുമാര്‍, ഇഷാന്ത്‌ ശര്‍മ്മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്‌ടു വീതം വിക്കറ്റുകളും നേടി.

Reported by Deepika
16th August 2010 11:06:35 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations