Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
നെഹ്‌റു ട്രോഫി ജവഹര്‍ തായങ്കരിക്ക്‌
Photo: Umer Nizar Melparamba
 
ആലപ്പുഴ: അമ്പത്തിയെട്ടാം നെഹ്‌റു ട്രോഫി ജവഹര്‍ തായങ്കരിക്ക്‌. ഫൈനലില്‍ ഏറ്റുമുട്ടിയ പായിപ്പാടന്‍, പട്ടാറച്ചുണ്‌ടന്‍, ശ്രീഗണേഷ്‌ എന്നീ ചുണ്‌ടന്‍വള്ളങ്ങളെ പിന്തള്ളിയാണ്‌ കുമരകം ടൗണ്‍ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ ജവഹര്‍ തായങ്കരി നെഹ്‌റു ട്രോഫിയില്‍ മുത്തമിട്ടത്‌.

കൈനകരി യുബിസിയുടെ പായിപ്പാടന്‍ രണ്‌ടാം സ്ഥാനത്തും കുമരകം ബോട്ട്‌ ക്ലബിന്റെ പട്ടാറചുണ്‌ടന്‍ രണ്‌ടാം സ്ഥാനത്തും കരുമാടി ബോട്ട്‌ ക്ലബിന്റെ ശ്രീഗണേഷ്‌ നാലാം സ്ഥാനത്തുമെത്തി. ഫിനിംഷിംഗ്‌ പോയിന്റിന്‌ തൊട്ടടുത്തുവച്ചാണ്‌ മുന്നിലായിരുന്ന പായിപ്പാടനെ ജവഹര്‍ തായങ്കരി മറികടന്ന്‌ കിരീടത്തിലേക്ക്‌ കുതിച്ചത്‌. ഹീറ്റ്‌സില്‍ ഏറ്റവും മികച്ച സമയം കുറിച്ച ജവഹര്‍ തായങ്കരി ഫൈനലിലും തങ്ങളുടെ അധിപത്യം ഉറപ്പിക്കുകയായിരുന്നു.

കിരീടം നേടുമെന്ന്‌ പ്രതീക്ഷിക്കപ്പെട്ടിരുന്ന കൊല്ലം ജീസസ്‌ ബോട്ട്‌ ക്ലബ്‌ തുഴഞ്ഞ കാരിച്ചാല്‍ ചുണ്‌ടന്‍ ഹീറ്റ്‌സില്‍ മൂന്നാം സ്ഥാനത്തായിപ്പോയതാണ്‌ ഇത്തവണത്തെ ജലോത്സവത്തിലെ ഏറ്റവും വലിയ അട്ടിമറി. ജീസസ്‌ ബോട്ട്‌ ക്ലബിന്റെ ഹാട്രിക്‌ കിരീട സ്വപ്‌നമാണ്‌ ഹീറ്റ്‌സില്‍ തകര്‍ന്നത്‌.

നേരത്തെ രാഷ്‌ട്രപതി പ്രതിഭാ പാട്ടീലാണ്‌ ഇത്തവണത്തെ നെഹ്‌റുട്രോഫി വളളംകളി ഉദ്‌ഘാടനം ചെയ്‌തത്‌. ഹീറ്റ്‌സ്‌ മത്സരങ്ങള്‍ രാഷ്‌ട്രപതി വീക്ഷിക്കുകയും ചെയ്‌തു. തുടര്‍ന്ന്‌ ആലപ്പുഴയില്‍ നിന്നു ഹെലികോപ്‌റ്ററില്‍ കൊച്ചിയിലേക്ക്‌ പോയ രാഷ്‌ട്രപതി മൂന്നുദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി കൊച്ചിയില്‍ നിന്നു വിമാനത്തില്‍ ന്യൂഡല്‍ഹിയിലേക്ക്‌ തിരിച്ചു.

More Photos

Reported by Deepika
14th August 2010 06:42:25 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations