Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഐ.എസ്‌.ഐ.സഹായത്തോടെ കര്‍ണ്ണാടകയില്‍ സ്‌ഫോടനത്തിനു പദ്ധതിയിട്ട 2പേര്‍ അറസ്റ്റില്‍
 

ബാംഗ്ലൂര്‍: പാക്‌ചാര സംഘടനയായ ഐ.എസ്‌.ഐ.യുടെയും അധോലോക നായകന്‍ ദാവൂദ്‌ ഇബ്രാഹിമിന്റെയും സഹായത്തോടെ കര്‍ണ്ണാടകയുടെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട രണ്ടുപേരെ ബാംഗ്ലൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. ഹാസനിലെ വിനയകുമാര്‍(30), കുടകിലെ ദേവയ്യ(30) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. ഇവരെ ദാവൂദ്‌ ഇബ്രാഹിമിന്റെ വലംകൈയായ ഛോട്ടാശഷക്കീലിന്‌ പരിചയപ്പെടുത്തുകയും വന്‍തുക കൈമാറുകയും ചെയ്‌ത മംഗലാപുരം സ്വദേശി അല്‍ത്താഫ്‌ എന്ന രാകേഷി(32)നെ പോലീസ്‌ തിരയുന്നു. അറസ്‌റ്റിലായവര്‍ക്ക്‌ കര്‍ണ്ണാടകയിലെ നക്‌സലൈറ്റുകളുമായി ബന്ധമുണ്ടെന്നും പോലീസ്‌ വ്യക്തമാക്കി.

സ്വാതന്ത്ര്യദിനാഘോഷത്തിനിടെ സ്‌ഫോടനം നടത്താനായിരുന്നു അറസ്‌റ്റിലായവരുടെ പദ്ധതി. ഇതിന്റെ തിരക്കഥ തയ്യാറാക്കല്‍ ദുബായില്‍ അടുത്തിടെയാണ്‌ നടന്നതെന്ന്‌ പോലീസ്‌ വെളിപ്പെടുത്തി. സ്‌ഫോടനം നടത്തുന്നതിനായി ഛോട്ടാഷക്കീലില്‍ നിന്നും അല്‍ത്താഫ്‌ മുഖേന 25ലക്ഷം രൂപ ലഭിച്ചിരുന്നതായും അന്വേഷണ സംഘത്തിനു വിവരം ലഭിച്ചിട്ടുണ്ട്‌. അല്‍ത്താഫിനെ കണ്ടെത്താന്‍ വ്യാപകമായ തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്‌.

 

14th August 2010 04:08:07 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations