Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഉത്രാടദിനത്തില്‍ തരൂരിന് കല്യാണം
ന്യൂദല്‍ഹി: ശശി തരൂര്‍ എം.പി ഉത്രാടദിനത്തില്‍ സുനന്ദ പുഷ്‌കറിന്റെ കഴുത്തില്‍ താലികെട്ടും. ഈ മാസം 22ന് പാലക്കാട് എലവഞ്ചേരിയില തരൂര്‍ തറവാട്ടില്‍ ബന്ധുക്കളുടെ മാത്രം സാന്നിധ്യത്തില്‍ സുനന്ദയെ വിവാഹം കഴിക്കുമെന്ന് ഉറ്റ സുഹൃത്തുക്കള്‍ക്ക് അയച്ച കത്തില്‍ തരൂര്‍ വെളിപ്പെടുത്തി. കല്യാണപ്പിറ്റേന്ന് 23ന് ( തിരുവോണ ദിനം) തന്റെ ലോക്‌സഭാ മണ്ഡലമായ തിരുവനന്തപുരത്ത് ലളിതമായ സ്വീകരണചടങ്ങും സെപ്റ്റംബര്‍ മൂന്നിന് ദല്‍ഹിയില്‍ അവസാന റിസപ്ഷനും നടത്തുമെന്ന് മുന്‍കേന്ദ്രമന്ത്രി കൂടിയായ ശശി തരൂര്‍ കത്തില്‍ പറയുന്നു. 'അനാവശ്യമായി തലയിടുന്ന' മാധ്യമങ്ങളില്‍ നിന്ന് വിവാഹക്കാര്യം ചിലപ്പോള്‍ അറിഞ്ഞിട്ടുണ്ടാവുമെന്ന് തരൂര്‍ കത്തില്‍ പറയുന്നു. എന്റെ ജീവിതത്തിലെ വ്യക്തിഗതമായി വലിയ ചുടുവെപ്പായ ഈ ചടങ്ങിന് എല്ലാ ആശംസകളുമുണ്ടാവണം. കഴിഞ്ഞ രണ്ട് വര്‍ഷം വളരെയേറെ അസ്വസ്ഥതയുടെ കാലമായിരുന്നു'-വിവാദങ്ങളുടെ തോഴനായ തരൂര്‍ പറയുന്നു. തരൂരിന്റെ മൂന്നാം വിവാഹമാണിത്. കൊച്ചി ഐ.പി.എല്‍ ടീമില്‍ സുനന്ദയുടെ ഓഹരിയുമായി ബന്ധപ്പെട്ട വിവാദത്തെതുടര്‍ന്ന് വിദേശ സഹമന്ത്രിയായിരുന്ന തരൂര്‍ രാജിവെച്ചിരുന്നു.
Reported by Madhyamam
14th August 2010 03:35:37 PM
 
 
Comments for this news
 
Name: sathyan. a.v Date: 15th August 2010 12:09:56 PM
Comments: Wishing to Mr. Taroor and Sunanda Pushkar a prosperous and happy married life, but the question is how long the relation will be last....
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations