Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോക്ടെയില്‍
 

ഏതുപേരും യോജിക്കുന്ന ഒരു ചെറുപ്പക്കാരന്‍. ഒരു മള്‍ട്ടിനാഷണല്‍ കമ്പിനിയുടെ വൈസ് പ്രസിഡണ്ട് രവി ഏബ്രഹാം. മോഡേണായ വീട്ടമ്മ പാര്‍വ്വതി. ഈ മൂന്നു പേരും മലയാളികളാണ്.

പാര്‍വ്വതി രവി ഏബ്രഹാമിന്റെ ഭാര്യയാണ്. ഒരു സംഭവത്തെത്തുടര്‍ന്ന് അപരിചിതനായ ഒരു ചെറുപ്പക്കാരന്‍ രവിയുടെയും പാര്‍വ്വതിയുടെയും ജീവിതത്തിലേക്ക് കടന്നു വരുന്നു. അവര്‍ പരിചിതരായി. തുടര്‍ന്നുണ്ടായ യാത്രയില്‍ ഇവര്‍ മൂന്ന് പേരും തിരിച്ചറിയുന്ന ഒരു സത്യമുണ്ട്. അപരിചതരാണെങ്കിലും ഇവര്‍ കഴിഞ്ഞകാല ജീവിതത്തില്‍ ബന്ധമുള്ളവരാണ്. ഭൂതകാലത്തില്‍ മൂന്നും പരസ്പരം ബന്ധിക്കപ്പെട്ടിട്ടുള്ളവരാണ്.

ഇവിടെയാണ് ആ ചെറുപ്പക്കാരന്റെ പ്രസക്തി. ഇയാള്‍ ആരുമാകും. നമ്മളില്‍ ഒരുവന്‍. വളരെ അടുത്തറിയാവുന്ന ഒരാള്‍. പലപ്പോഴും അയാളെ കാണുകയും എന്നാല്‍ കണ്ടിട്ട് കാണാതെ കടന്നു പോകുകയും ചെയ്യുന്നു.

അപരിചിതരായ അവര്‍ പിന്നിലേക്ക് തിരിഞ്ഞു നോക്കി വിശകലനം ചെയ്യുമ്പോള്‍ ഒരു സംഭവത്തിന്റെ പേരില്‍ അവര്‍ വളരെ പരിചിതമാണ്. ആ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നിടത്ത് മൂന്നു പേര്‍ക്കുമിടയില്‍ മറ്റൊരു പ്രശ്നം സംജാതമാകുകയാണ്. സംഘര്‍ഷഭരിതവും നിര്‍ണ്ണായകവുമായ ജീവിത മൂഹൂര്‍ത്തങ്ങളിലൂടെ അവരുടെ ജീവിതം മുന്നേറുമ്പോള്‍, ആ സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങള്‍ കോക്ടെയില്‍ എന്ന ചിത്രത്തിലൂടെ ദൃശശ്യവല്‍ക്കരിക്കുകയാണ്.

പ്രിയദര്‍ശനൊപ്പം പതിനഞ്ചോളം വര്‍ഷങ്ങളായി എഡിറ്ററായി പ്രവര്‍ത്തിച്ചിരുന്ന അരുണ്‍കുമാര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കോക്ടെയില്‍. ചെറുപ്പക്കാരനായി ജയസൂര്യയും രവി ഏബ്രഹാമായി അനൂപ് മേനോനും പാര്‍വ്വതിയായി സംവൃതാ സുനിലും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഫഹദ് ഫാസില്‍, ഇന്നസെന്റ്, സൂരാജ് , സാദിഖ് എന്നിവരാണ് മറ്റു പ്രധാന താരങ്ങള്‍. ഹാപ്പി ഹസ്ബന്റ്സ് എന്ന ചിത്രത്തിന് ശേഷം ഗാലക്സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന കോക്ടെയിലിന്റെ ഛായാഗ്രഹണം പ്രദീപ് നായര്‍ നിര്‍വഹിക്കുന്നു.

ശ്യാം മേനോന്‍ തിരക്കഥയൊരുക്കുന്ന ഈ ചിത്രത്തിന്റെ സംഭാഷണം അനൂപ് മേനോന്‍ എഴുതുന്നു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ഈണം പകരുന്നത് അല്‍ഫോണ്‍സാണ്.  കല - പ്രശാന്ത് മാധവ്. മേക്കപ്പ് - റഹിം കൊടുങ്ങല്ലൂര്‍, സ്റില്‍സ് - ഹരിതിരുമല, പരസ്യകല - റഹ്മാന്‍, എഡിറ്റിംഗ് - അരുണ്‍കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യുട്ടീവ് - എസ്.മുരുകന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - അനില്‍ മാത്യു.

ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും അടങ്ങിയിരിക്കുന്ന വിവിധ ഭാവങ്ങളൂടെ മിശ്രീതം - അതാണ് കോക്ടെയില്‍, ഇന്ന് പറയാനുള്ള ഇന്നിന്റെ കഥ - സംവിധായകന്‍ അരുണ്‍കുമാര്‍ പറയുന്നു.

Reported by Deepika
11th August 2010 04:43:30 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations