Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
റെഡ് അലര്‍ട്ട്
 

ഹരിതകേരള ടെക്സിറ്റിയുടെ ഉദ്ഘാടനത്തിന് നഗരത്തില്‍ ഇന്ന് മുഖ്യമന്ത്രി എത്തിയിരിക്കുന്നു.നാളെ പ്രശസ്തനടി ദേവശ്രീയുടെ വിവാഹം നടക്കാന്‍ പോകുന്നു. അങ്ങനെ നഗരം പതിവിലും വലിയ തിരക്കിലാണ് ഇന്ന്. ഈ നഗരത്തില്‍വച്ച് ഇന്ന് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഇമെയില്‍ സന്ദേശം നഗരത്തിലെ പോലീസ് സന്നാഹത്തെ കൂടുതല്‍ ബലപ്പെടുത്തി. പോലീസ് വാഹനങ്ങള്‍ നഗരമാകെ റോന്തുചുറ്റുന്നു. എല്ലാറ്റിനും ചുക്കാന്‍ പിടിച്ചുകൊണ്ട് സിഐ ജോസഫ് ഇടിക്കുള ഇറങ്ങുന്നു. അദ്ദേഹത്തിന്റെ ദൌത്യം പലതാണ്. മുഖ്യമന്ത്രിയെ സുരക്ഷിതമായി ഉദ്ഘാടനത്തിന് എത്തിക്കണം. സാധാരണ ജനങ്ങളാണെങ്കില്‍ പല നേട്ടങ്ങള്‍ക്കുംവേണ്ടി പരക്കം പായുന്നു. നഗരം ഇന്ന് എന്തൊക്കെയോ നഷ്ടങ്ങള്‍ക്കുവേണ്ടി പായുകയാണോ. എ.കെ. ജയന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന റെഡ് അലര്‍ട്ട് എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്.

സമകാലീനമായ നിരവധി സംഭവവികാസങ്ങള്‍ അണിനിരത്തിക്കൊണ്ടാണ് ഈ ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത് നാം ഇന്നേവരെ കാണുകയും കേള്‍ക്കുകയും ചര്‍ച്ചചെയ്യപ്പെടുകയും ചെയ്തിട്ടുള്ള നിരവധി സംഭവവികാസങ്ങള്‍ ഈ ചിത്രത്തിലെ വിഷയങ്ങളായതിനാല്‍ സാധാരണജനങ്ങള്‍ക്ക് ഏറെ കൌതുകം പകരുന്നതായിരിക്കും ഇത്. മുകേഷാണ് സിഐ ജോസഫ് ഇടിക്കുളയെ അവതരിപ്പിക്കുന്നത്. ജഗതി, ജഗദീഷ്, മധുപാല്‍, നാരായണന്‍നായര്‍, അനി ല്‍ മുരളി, ലെന, ഗീതാ വിജയന്‍, സബിത, വിദ്യ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

കൈതപ്രവും ഏഴാച്ചേരി രാമചന്ദ്രന്റെ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. അന്‍പുമണിയാണ് ഛായാഗ്രാഹകന്‍. പ്രൊഡ. കണ്‍ട്രോളര്‍ ആനന്ദ് പയ്യന്നൂര്‍. പ്രൊഡ. എക്സിക്യൂട്ടീവ്- രാജന്‍ മണക്കാട്. ഓം വിഷ്വല്‍സിന്റെ ബാനറില്‍ ജോയി പൌലോസ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കണ്ണൂര്‍, കൊച്ചി എന്നിവിടങ്ങളിലായി പൂര്‍ത്തിയായി.

 

Reported by Deepika
11th August 2010 04:28:15 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations