Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദ്‌രോഗ സാധ്യത

ലണ്ടന്‍: മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ സാധ്യതയേറെയാണെന്ന് പുതിയ കണ്ടെത്തല്‍. ഒരാഴ്ചയില്‍ 23 മണിക്കൂര്‍ തുടര്‍ച്ചയായി ഒരേ ഇരിപ്പില്‍ ജോലി ചെയ്യുന്നവര്‍ക്ക് 11 മണിക്കൂര്‍ ജോലി ചെയ്യുന്നവരേക്കാള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ 64 ശതമാനം സാധ്യത കൂടുതലാണെന്നാണ് നിഗമനം.

കൂടുതല്‍ സമയം ടെലിവിഷന്‍ കാണുകയോ, ഇരുന്ന് ജോലി ചെയ്യുകയോ ചെയ്യന്നേവര്‍ക്ക് ഹൃദയാഘാതം വരാമെന്ന് അമേരിക്കന്‍ മെഡിക്കല്‍ ഗവേഷക പ്രസിദ്ധീകരണമായ സര്‍ക്കുലേഷനെ ഉദ്ധരിച്ച് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതെങ്ങനെ സംഭവിക്കുന്നുവെന്നുള്ള ഗവേഷകരുടെ വിശദീകരണം ഇങ്ങനെ: ഇരിക്കുമ്പോള്‍ ശരീരത്തിലെ ഉപാപചയ പ്രക്രിയ വളരെ സാവധാനത്തിലാണ് നടക്കുന്നത്. മാത്രമല്ല, നമ്മുടെ ശരീരത്തിലെ കൊഴുപ്പ് നിയന്ത്രിക്കുന്ന ഘടകങ്ങള്‍ ഈ സമയം പ്രവര്‍ത്തനരഹിതമാകുകയും ചെയ്യുന്നു. നില്‍ക്കുകയും, നടക്കുകയും ചെയ്യുമ്പോള്‍ ഈ ഘടകങ്ങള്‍ പ്രവര്‍ത്തനക്ഷമമാണ്.

പൂര്‍ണ ആരോഗ്യവാനായ ഒരാള്‍ തുടര്‍ച്ചയായി ജോലി ഇരുന്ന് ജോലി ചെയ്യുമ്പോള്‍ പോലും രക്തത്തില്‍ പഞ്ചസാരയുടെയും, കൊഴുപ്പിന്റെയും അളവ് വര്‍ധിക്കുന്നുണ്ടെന്നാണ് ഇവര്‍ പറയുന്നത്.

Reported by Madhyamam
11th August 2010 03:58:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations