Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
പോപ്പുലര്‍ ഫ്രണ്ട് പരേഡിന് അനുമതി നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: സ്വാതന്ത്ര്യദിനത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ഫ്രീഡം പരേഡിന് അനുമതി നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ ഹൈ കോടതിയെ അറിയിച്ചു. ഫ്രീഡം പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടിക്കെതിരെ പോപ്പുലര്‍ ഫ്രണ്ട് സമര്‍പ്പിച്ച ഹരജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. ബംഗളൂരു, ൈമസൂര്‍, ഷിമോഗ, മംഗലാപുരം എന്നിവിടങ്ങളില്‍ ഫ്രീഡം പേരഡിന് പൊലീസ് അനുമതി നിഷധിച്ചിരുന്നു. ഇതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അജിത് ഉജാളിന് മുമ്പാകെ ചൊവ്വാഴ്ച ഹരജി പരിഗണിക്കവെ ഫ്രീഡം പരേഡ് അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ ബോധിപ്പിച്ചു. നിഗൂഢ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സംഘടനയാണ് പോപ്പുലര്‍ ഫ്രണ്ടെന്നും ഹൈേകാടതിയെ അറിയിച്ചു. കേസില്‍ ബുധനാഴ്ച വിധിയുണ്ടാകും. ആഗസ്റ്റ് ഒന്നിനാണ് പോപ്പുലര്‍ ഫ്രണ്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. പോപ്പുലര്‍ ്രഫണ്ടിന്റെ റാലിക്ക് അനുമതി നല്‍കരുതെന്ന് ബംഗളൂരു, മൈസൂര്‍, ഷിമോഗ, മംഗലാപുരം പൊലീസ് അധികാരികളും സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
Reported by Madhyamam
11th August 2010 01:18:46 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations