Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ന്യൂസിലാന്‍ഡിന്‌ മുന്നില്‍ ഇന്ത്യക്ക്‌ 200 റണ്‍സിന്റെ തോല്‍വി
 
ധാംബുള്ള: ത്രിരാഷ്‌ട്ര ക്രിക്കറ്റ്‌ പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക്‌ ദയനീയ പരാജയം. 200 റണ്‍സിനാണ്‌ ന്യൂസിലാന്‍ഡ്‌, ഇന്ത്യയെ തകര്‍ത്തത്‌. ന്യൂസിലന്റിന്റെ 288 റണ്‍സിനെ പിന്തുടര്‍ന്ന ഇന്ത്യ 29.3 ഓവറില്‍ 88 റണ്‍സിന്‌ ഓള്‍ഔട്ടായി. വിഖ്യാതമായ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയില്‍ വീരേന്ദര്‍ സേവാഗ്‌(19),ദിനേശ്‌ കാര്‍ത്തിക്‌(14), രവീന്ദ്ര ജഡേജ(20) എന്നിവര്‍ക്കു മാത്രമാണ്‌ ഇരട്ടയക്കം കടക്കാനായത്‌. രോഹിത്‌ ശര്‍മ (4), സുരേഷ്‌ റെയ്‌ന (6), എം.എസ്‌. ധോണി (2), യുവരാജ്‌ സിംഗ്‌(5), പ്രവീണ്‍കുമാര്‍(1), അഭിമന്യൂ മിഥുന്‍ (4), ആശിഷ്‌ നെഹ്‌റ(4), പ്രഖ്യാന്‍ ഓജ(0) എന്നിങ്ങനെയാണ്‌ മറ്റുള്ളവരുടെ സംഭാവന.

ന്യൂസിലാന്‍ഡിനു വേണ്‌ടി ഡാരില്‍ ടഫി മൂന്നു വിക്കറ്റ്‌ വീഴ്‌ത്തി. ടൈല്‍ മില്‍സ്‌, ജേക്കബ്‌ ഓറം എന്നിവര്‍ രണ്‌ടു വിക്കറ്റ്‌ വീതം വീഴ്‌ത്തി. ആദ്യം ബാറ്റ്‌ ചെയ്‌ത ന്യൂസിലന്‍ഡ്‌ ക്യാപ്‌റ്റന്‍ റോസ്‌ ടെയ്‌ലര്‍, സ്‌കോട്ട്‌ സ്റ്റൈയിറിസ്‌ എന്നിവരുടെ അര്‍ധ സെഞ്ചുറിയുടെ സഹായത്താല്‍ 48.5 ഓവറിലാണ്‌ 288 റണ്‍സ്‌ നേടിയത്‌. ടെയ്‌ലര്‍ 95 റണ്‍സും സ്റ്റൈയിറിസ്‌ 89 റണ്‍സും നേടി.

തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന്‌ ടെയ്‌ലര്‍- സ്റ്റൈയിറിസ്‌ സംഖ്യമാണ്‌ കിവീസിനെ രക്ഷിച്ചത്‌. മൂന്നിന്‌ 28 എന്ന നിലയില്‍ ഒത്തുചേര്‍ന്ന ഇരുവരും നാലാം വിക്കറ്റില്‍ 190 റണ്‍സിന്റെ കൂട്ടുകെട്ടാണ്‌ പടുത്തുയര്‍ത്തിയത്‌. 113 പന്തില്‍ എട്ട്‌ ഫോറും ഒരു സിക്‌സും അടക്കമാണ്‌ ടെയ്‌ലര്‍ 95 റണ്‍സ്‌ നേടിയത്‌. 95 പന്തില്‍ 89 റണ്‍സ്‌ നേടിയ സ്റ്റൈയിറിസ്‌ ഒന്‍പത്‌ ഫോറും ഒരു സിക്‌സും നേടി. മറ്റ്‌ ബാറ്റ്‌സ്‌മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല.

ഇരുവരും തുടരെ പുറത്തായതാണ്‌ കിവീസ്‌ സ്‌കോര്‍ 300 കടക്കുന്നതിന്‌ തടസമായത്‌. ഇന്ത്യയ്‌ക്ക്‌ വേണ്‌ടി ആശിഷ്‌ നെഹ്‌റ നാല്‌, പ്രവീണ്‍ കുമാര്‍ മൂന്ന്‌ വിക്കറ്റുകളും നേടി. ഡാനിയേല്‍ വെട്ടേറിയുടെ അഭാവത്തില്‍ റോസ്‌ ടെയ്‌ലറാണ്‌ ന്യൂസിലന്‍ഡിനെ നയിക്കുന്നത്‌.

Reported by Deepika
10th August 2010 10:00:49 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations