Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പറക്കും ഓന്ത്‌
 
കണ്ണൂര്‍: ഇതാ ഇവിടെയൊരു പറക്കും ഓന്ത്‌ സൂക്ഷിക്കണം. കുഞ്ഞുകുട്ടികള്‍ പൊക്കിള്‍പൊത്തി പിടിച്ചാണ്‌ ഓന്തില്‍ നിന്നും രക്ഷപ്പെടാന്‍ നടക്കുന്നത്‌. പഴമൊഴി പ്രകാരം പൊക്കിള്‍ പൊത്തിയില്ലെങ്കില്‍ ഓന്ത്‌ ചോരകുടിക്കുമത്രേ ഇത്തരം ഒരു ഓന്തിനെയാണ്‌ കണ്ണൂര്‍ജില്ലയിലെ പള്ളിപ്പുറം കുളക്കര ഹൗസില്‍ ഹാഷിമിന്റെ വീട്ടിലേക്ക്‌ പറന്നെത്തിയത്‌. കണ്ടയുടനെ തന്നെ ഹാഷിമിന്റെ മകള്‍ ബുഷ്‌റ ഓന്തിന്റെ ചിത്രം മൊബൈലില്‍ പകര്‍ത്തി. കാണുമ്പോള്‍ സാധാരണ ഓന്തിനെപ്പോലെ ഇഴഞ്ഞുനീങ്ങുന്നുണ്ടെങ്കിലും പെട്ടെന്ന്‌ തന്നെ ചിറകുകള്‍ വിടര്‍ത്തി പറന്നുപോയി. ഉരഗവര്‍ഗ്ഗത്തില്‍പ്പെടുന്ന ഓന്തുകള്‍ക്ക്‌ അത്‌ നില്‍ക്കുന്ന സ്ഥലത്തിന്റെ നിറം മാറാനുള്ള കഴിവുണ്ട്‌. ഇത്തരം ഓന്തുകള്‍ പ്രകൃതിയിലെവിടെയും കാണും. എന്നാല്‍ പറക്കാന്‍ കഴിവുള്ള ഓന്തുകള്‍ അപൂര്‍വ്വമായാണ്‌ കാണുന്നത്‌. തെക്ക്‌ കിഴക്കന്‍ ഏഷ്യയില്‍ കാണുന്ന ഇത്തരം ഓന്തുകളെ ' ഡ്രങ്കോ പോളന്‍സ്‌ ' എന്ന വിഭാഗത്തില്‍പ്പെടുന്നതാണ്‌. ഓന്തുകള്‍ പൊതുവേ 'റപ്‌റ്റീലിയ' വര്‍ഗ്ഗത്തില്‍പ്പെടുന്നു. ചിറുകള്‍ വിടര്‍ത്തി പറക്കാന്‍ കഴിവുള്ള ഇത്തരം ഓന്തുകള്‍ കേരളത്തിലെ ചിലപ്രദേശങ്ങളില്‍ ഇപ്പോള്‍ കാണുന്നുണ്ട്‌. പറന്നുപോകുന്ന ചിറകുള്ള ഓന്തിനെ കണ്ടാല്‍ മനസ്സിനും കണ്ണിനും ഹരംപകരുന്ന കാഴ്‌ച്ചയാണ്‌.

Reported by: Sajeevan Vengat

10th August 2010 11:48:23 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations