Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിക്രം 'ഫ്രീയായി' മലയാളത്തില്‍ അഭിനയിക്കുന്നു
 

തമിഴിലെ സൂപ്പര്‍താരം വിക്രം പ്രതിഫലം പറ്റാതെ മലയാളസിനിമയില്‍  അഭിനയിക്കുന്നു. കന്നിചിത്രത്തിലൂടെ തന്നെ സിനിമയുടെ നെടുംതൂണ്‍ സംവിധായകനാണെന്ന് ഉറപ്പിച്ച് പറഞ്ഞ റോഷന്‍ ആന്‍ഡ്രൂസിന്റെ ചിത്രത്തിലാണ് വിക്രം അഭിനയമുഹൂര്‍ത്തങ്ങള്‍ കാഴ്ച വെക്കാന്‍ എത്തുന്നത്. തന്നെ ഏറെ സ്‌നേഹിക്കുന്ന മലയാളി പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് താനീ ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും അതിനാല്‍  പ്രതിഫലം വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും വിക്രം പറഞ്ഞതായി റോഷന്‍ അറിയിച്ചു.

പേരിടല്‍ കര്‍മ്മം ഇനിയും നിര്‍വ്വഹിച്ചിട്ടില്ലാത്ത ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിനാണ് വിക്രം ജീവന്‍ നല്‍കുന്നത്. വിക്രമിന്റെ ആരാധകന്‍ കൂടിയായ റോഷനോട് നല്ല കഥാപാത്രങ്ങള്‍ വരുമ്പോള്‍ തന്നെ സമീപിക്കണമെന്ന് വിക്രം ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന ബോബി സഞ്ജയ് ടീം തയ്യാറാക്കിയ കഥയുടെ വണ്‍ലൈന്‍ വിക്രമിന് മെയില്‍ ചെയ്യുകയും അതിഷ്ടപ്പെട്ട അദ്ദേഹം മുഴുവന്‍ കഥയും കേള്‍ക്കാനായി റോഷനെയും ബോബി സഞ്ജയ് ടീമിനേയും ചെന്നൈയിലെ വസതിയിലേക്ക് ക്ഷണിക്കുകയുമായിരുന്നു.

കഥ കേട്ടയുടന്‍ വിക്രം സിനിമ ചെയ്യാന്‍ സമ്മതം മൂളുകയായിരുന്നു. ഇത്രയം വലിയ താരമായിട്ടും കഥ കേള്‍ക്കാനായി രണ്ട് മണിക്കൂര്‍ സമയമാണ് വിക്രം ചെലവിട്ടത്. വിശദമായി കഥാ മുഹൂര്‍ത്തങ്ങള്‍ കേട്ട ശേഷം ഹസ്തദാനം ചെയ്ത് ഈ ചിത്രം നമ്മള്‍ ചെയ്യുന്നു എന്ന് പറയുകയായിരുന്നു- റോഷന്‍ പറഞ്ഞു.

മോഹന്‍ലാല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'കാസനോവ' പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും വിക്രം ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുക. സെപ്റ്റംബര്‍ മൂന്നിന് ചിത്രീകരണം ആരംഭിക്കുന്ന മോഹന്‍ലാല്‍ ചിത്രം ഹോളണ്ട്, ബാങ്കോക്ക്, ദുബായ് തുടങ്ങിയ വിദേശരാജ്യങ്ങളിലാണ് ചിത്രീകരിക്കുന്നത്. മണിരത്‌നത്തിന്റെ 'രാവണനി'ലൂടെ ഏറെ പ്രശംസനീയമായ അഭിനയം കാഴ്ച വെച്ച് ബോളിവുഡില്‍ പോലും സാന്നിധ്യം അറിയിച്ച ശേഷമാണ് വിക്രം മലയാളത്തിലേക്ക് തിരിച്ചു വരവ് നടത്തുന്നത്.

Reported by Madhyamam
09th August 2010 04:29:10 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations