Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
മരണക്കെണിയായി മാറുന്ന നാഷണല്‍ ഹൈവെ
മംഗലാപുരം: മംഗലാപുരത്തെ മഹാവീര്‍ സര്‍ക്കിള്‍(പമ്പ്വെല്‍ സര്‍ക്കിള്‍)മുതല്‍ കാസര്‍കോട് നാഷണല്‍ ഹൈവെ 17ന്റെ സ്ഥിതി വളരെ ശോചനീയമായി തുടരുന്നു. മരണക്കെളികളായി മാറുന്ന വലിയ കുഴികളാണ് റോഡിലുടനീളം. രണ്ട് ദിവസം മുമ്പാണ് മംഗലാപുരത്തിനടുത്ത് തൊക്കോട്ട് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക് പറ്റിയത്. ആഴ്കളായി തുടരുന്ന കനത്ത മഴ റോഡിന്റെ സ്ഥിതി കൂടുതല്‍ വഷളാകീ. റോഡില്‍ കുണ്ടും കുഴിയും നിറഞ്ഞത് കാരണം മംഗലാപുരത്തേക്ക് ഒന്നേക്കാല്‍ മണിക്കൂര്‍ കൊണ്ട് എത്തിയിരുന്ന കാസര്‍കോട്ടുകാര്‍ക്ക് ഇപ്പോള്‍ മംഗലാപുരത്തെത്താന്‍ അരമണിക്കൂര്‍ കൂടുതല്‍ വേണ്ടി വരുന്നു. കുഴികള്‍ വെട്ടിക്കാന്‍ ശ്രമിക്കുന്നതിനിടെ വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും നിത്യ സംഭവമായിരിക്കുകയാണ്. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ കാരണം അപകടങ്ങളും ട്രാഫിക് ജാമും പതിവാണ്. മഴക്കാലത്തിന് മുമ്പ്‌ തന്നെ അറ്റകുറ്റ പണികള്‍ നടത്താത്തതും റോഡുപണികളില്‍ നടക്കുന്ന ക്രമക്കേടുകളുമാണ് റോഡുകള്‍ താറുമാറാകാന്‍ കാരണമെന്നാണ് കരുതുന്നത്.
09th August 2010 11:17:13 AM
 
 
Comments for this news
 
Name: Shameem Date: 09th August 2010 12:19:58 PM
Comments: എന്ന് നന്നാവും നമ്മുടെ റോഡ്‌ ?
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations