Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
24 ഭാഷയില്‍ 24 ഗായകര്‍ പാടുന്നു; 12 എഎം സിനിമ ഗിന്നസ്ബുക്കിലേക്ക്
ആലപ്പുഴ: ഒരു സിനിമയിലെ ഗാനം 24 ഭാഷയില്‍ 24 ഗായകര്‍ ഒരേസമയം ആലപിക്കുന്നെന്ന പുതുമയുമായി ഗിന്നസ്ബുക്കിലേക്കു കയറാന്‍ തയാറെടുക്കുകയാണ് 12 അങ എന്ന ചിത്രം. വിജയ് ആദിത്യ സംവിധായകനായുള്ള ചിത്രത്തിലെ ഗാനസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് മിഥുന്‍ ഈശ്വറാണ്.

കാര്‍ത്തിക്, ബെന്നി ദയാല്‍, ഉണ്ണിമേനോന്‍, ശ്വേത, ജാസിഗിഫ്റ്റ്, ബിജു നാരായണന്‍, അഫ്സല്‍ തുടങ്ങി നിരവധിപ്പേരാണ് ഒരു ഗാനത്തില്‍ പാടിയിരിക്കുന്നതെന്ന് വിജയ് ആദിത്യയും മിഥുന്‍ ഈശ്വറും പത്രസമ്മേളനത്തില്‍ അറിയിച്ചു.

ഒരു കോളജ് കാമ്പസില്‍ ഏതുഭാഷയാണ് വലുതെന്ന തര്‍ക്കം ഉടലെടുക്കുകയും എല്ലാഭാഷയും അമൂല്യമാണെന്ന ദേശീയോദ്ഗ്രഥന സന്ദേശമുയര്‍ത്തി വിവാദം അവസാനിക്കുന്നതായാണ് 24 ഭാഷകളില്‍ ഗാനം ആലപിക്കുന്നത്. നടന്‍ സുരേഷ്ഗോപിയാണ് തമിഴ് പാടിയിരിക്കുന്നത്. മലയാളത്തില്‍ റോയി പുറമഠവും മാസ് വെങ്കലുമാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

മൂന്നുമാസത്തോളം ഓരോ നാട്ടിലും താമസിച്ച് അവിടത്തെ പ്രാദേശികതകള്‍ മനസിലാക്കിയതിനു ശേഷമാണ് ഈ ഭാഷകളിലേക്കു ഗാനം മൊഴിമാറ്റം ചെയ്തിട്ടുള്ളതെന്നു പറയുന്നു. അംഗീകാരം നല്കിയിരിക്കുന്ന ഭാഷകള്‍ കൂടാതെ പടുക, തുളു തുടങ്ങിയ ലിപിയില്ലാത്ത ഭാഷകളിലും ഗാനം ആലപിക്കുന്നുണ്ട്. സ്വാതന്ത്യ്രത്തിന്റെ മൂവര്‍ണക്കൊടി എന്നു തുടങ്ങുന്നതാണ് മലയാളത്തില്‍ ഗാനം. 24 ഭാഷകളിലും കൂടി 9.20 മിനിട്ടാണ് ഗാനത്തിന്റെ സമയം.

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ റിലീസ് ചെയ്യാനുദ്ദേശിക്കുന്ന മലയാളത്തിലും തമിഴിലുമുള്ള സിനിമയുടെ ചിത്രീകരണം ഒറ്റപ്പാലം, ആതിരപ്പള്ളി, ചെന്നൈ, ആന്ധ്ര എന്നിവിടങ്ങളില്‍ പുരോഗ മിക്കുന്നു. 1900ല്‍ നടന്ന ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ രൂപപ്പെടുത്തിയിരിക്കുന്നത്.
Reported by Deepika
08th August 2010 03:12:48 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations