Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
അപേക്ഷിക്കാതെ തിലകന് നാടക അക്കാദമി സഹായം നല്‍കാനാവില്ല-മുകേഷ്
കൊച്ചി: നടന്‍ തിലകന്‍ അപേക്ഷ നല്‍കാതെ സംഗീത നാടക അക്കാദമിയുടെ സഹായം ലഭ്യമാക്കാനാകില്ലെന്ന് ചെയര്‍മാനും നടനുമായ മുകേഷ് . സംസ്ഥാന അമേച്വര്‍ നാടക മല്‍സര ഫലപ്രഖ്യാപന ശേഷം ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സിനിമയില്‍ വേണ്ട എന്നു പറയുന്നതുപോലെ നാടകത്തില്‍ 'വേണ്ട' എന്ന് ആരും പറയില്ല. അദ്ദേഹത്തെ അഭിനയിപ്പിച്ചുകൂടെ എന്നാണ് എല്ലാവരും ചോദിക്കുന്നത്. അദ്ദേഹം നാടക ഗ്രൂപ്പ് സംഘടിപ്പിച്ചത് അക്കാദമി അറിഞ്ഞിട്ടില്ല. അക്കാദമിയുടെ മുന്നില്‍ അദ്ദേഹം കാര്യം അവതരിപ്പിച്ചിട്ടില്ല. സംസ്ഥാനത്ത് എത്രയോ നാടക ഗ്രൂപ്പുകളുണ്ട്? അക്കാദമിയുടെ സഹായം കിട്ടിയിട്ടുവേണം ട്രൂപ്പ് തുടങ്ങാനെന്ന് പറഞ്ഞാല്‍ അത് ശരിയാകില്ല. അക്കാദമി സഹായിക്കുന്നില്ലെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കില്‍ അദ്ദേഹം പറയുന്നതൊക്കെ കാര്യമാക്കേണ്ടതില്ലെന്നും മുകേഷ് പറഞ്ഞു. കേരളത്തിലെ നാടക മേഖലയില്‍ അപചയമുണ്ടെന്നത് വസ്തുതയാണ്. എന്നാല്‍, അതിന് ഏതെങ്കിലും ഒരു കൂട്ടരെ മാത്രം പഴിക്കാനാകില്ല. എഴുത്തുകാരനും സംവിധായകനും അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും കാണികളും ഉള്‍പ്പെടുന്ന മുഴുവന്‍ കൂട്ടരുടെയും ഉത്തരവാദിത്തമില്ലായ്മയാണ് കാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Reported by Madhyamam
08th August 2010 12:50:44 AM
 
 
Comments for this news
 
Name: sathyan. a.v Date: 08th August 2010 04:56:13 PM
Comments: A penny should not be paid to Mr. Tilakan unless he request to the Authorities for financial help. Who is he? After all he is just an actor nothing more than that. If he is experienced and matured it is the last opportunity for him to show.
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations