Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
വി.വി.എസിന്‌ സെഞ്ച്വറി; പരമ്പര സമനിലയില്‍
 
കൊളംബൊ: ശ്രീലങ്കക്കെതിരായ മൂന്നാം ടെസ്റ്റില്‍ വി.വി.എസ് ലക്ഷ്മണിന്റെ(103) സെഞ്ച്വറിയുടെ മികവില്‍ ഇന്ത്യയ്ക്ക് ജയം. നാലാം ദിനം 53ന് മൂന്ന്‌ വിക്കറ്റെന്ന നിലയില്‍ കളി അവസാനിപ്പിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലേ നൈറ്റ് വാച്ച്‌മാനായി ഇറങ്ങിയ ഇശാന്ത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. തുടര്‍ന്നെത്തിയ ലക്ഷ്മണും സച്ചിനും(54) ചേര്‍ന്നാണ് വന്‍ തകര്‍ച്ചയില്‍ നിന്നും ഇന്ത്യയെ കരകയറ്റിയത്. 109 റണ്‍സാണ് ഈ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിന്റെ സമ്പാദ്യം.

സച്ചിന്‍ പുറത്തായ ശേഷമെത്തിയ സുരേഷ് റൈന ലക്ഷമണ് മികച്ച പിന്തുണ നല്‍കി. 46 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത റൈന പുറത്താകാതെ നിന്നു. മുരളി വിജയ് 27 റണ്‍സ് നേടി. മറ്റു ബാറ്റ്സ്മാന്‍മാരാരും രണ്ടക്കം കടന്നില്ല.

ശ്രീലങ്കയ്ക്ക് വേണ്ടി രണ്‍ദീവ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. പരമ്പര സമനിലയിലായതോടെ ഇന്ത്യ ഒന്നാം റാങ്ക് ഭദ്രമാക്കി

സ്കോര്‍, ശ്രീലങ്ക: 425&267. ഇന്ത്യ: 436&258/5.

07th August 2010 02:58:41 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations