Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
ഓണത്തിന് 10 ബാംഗ്ലൂര്‍- എറണാകുളം സ്പെഷല്‍ ട്രെയിനുകള്‍
ബാംഗൂര്‍: ഓണക്കാല തിരക്ക് ഒഴിവാക്കാന്‍ ബാംഗൂരില്‍നിന്ന് എറണാകുളത്തേക്കും തിരിച്ചും അഞ്ചു വീതം സ്പെഷല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചു. റിസര്‍വേഷന്‍ ഇന്നു മുതല്‍. അതേസമയം, തിരുവനന്തപുരത്തേക്കും മലബാര്‍ ഭാഗത്തേക്കും സ്പെഷല്‍ ട്രെയിന്‍ പ്രഖ്യാപിക്കാത്തതില്‍ പ്രതിഷേധവുമുയര്‍ന്നിട്ടുണ്ട്.

എറണാകുളം സൌത്തില്‍നിന്നു 19, 20, 23, 24, 26 ദിവസങ്ങളില്‍ ബാംഗൂരിലേക്കും 20, 21, 24, 25, 27 ദിവസങ്ങളില്‍ തിരിച്ചുമാണു സര്‍വീസ്. 19, 26 തീയതികളില്‍ രാത്രി 9.30ന് എറണാകുളം സൌത്തില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ (0653) പിറ്റേന്നു രാവിലെ 10നു ബാംഗൂരിലെത്തും. മടക്ക ട്രെയിന്‍ (0654) 20നും 27നും വൈകിട്ട് 6.50നു ബാംഗ്ലൂരില്‍നിന്നു പുറപ്പെട്ടു പിറ്റേന്ന് 6.30ന് എറണാകുളത്തെത്തും. 20നു രാത്രി 9.30ന് എറണാകുളത്തുനിന്നുള്ള ട്രെയിന്‍ (0657) പിറ്റേന്നു രാവിലെ 10നു ബാംഗൂരിലെത്തും. മടക്ക ട്രെയിന്‍ (നമ്പര്‍ 0658) 21നു വൈകിട്ട് 5.15നു ബാംഗൂരില്‍നിന്നു പുറപ്പെട്ടു പിറ്റേന്നു പുലര്‍ച്ചെ 4.20ന് എറണാകുളത്തെത്തും.

എറണാകുളത്തുനിന്ന് 23നു വൈകിട്ട് 6.50നുളള ട്രെയിന്‍ (0659) പിറ്റേന്നു രാവിലെ 8.30നു ബാംഗൂരിലെത്തും. മടക്ക സര്‍വീസ് (0660) 24നു വൈകിട്ട് 5.15നു പുറപ്പെട്ടു പിറ്റേന്നു പുലര്‍ച്ചെ 4.20നെത്തും. 24നു രാത്രി 9.30ന് എറണാകുളത്തുനിന്നുള്ള ട്രെയിന്‍ (0665) പിറ്റേന്നു രാവിലെ 10നു ബാംഗൂരിലെത്തും. തിരിച്ചുള്ള ട്രെയിന്‍ (0666) 25നു വൈകിട്ട് 6.50നു പുറപ്പെട്ടു പിറ്റേന്നു രാവിലെ 6.30നെത്തും. പാലക്കാട്, തൃശൂര്‍, ആലുവ എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.

Reported by Manorama
07th August 2010 01:30:38 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations