Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ഇന്ത്യയ്‌ക്ക്‌ വിജയം 204 റണ്‍സ്‌ അക്കലെ; മൂന്ന്‌ വിക്കേറ്റുകള്‍ നഷ്ടമായി
 
കൊളംബോ: ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ നാലാം ദിനത്തില്‍ നാടകീയ മുഹൂര്‍ത്തങ്ങളിലൂടെ കളി മുന്നോട്ടുപോയപ്പോള്‍ സ്റ്റംപെടുക്കവേ, ഇന്ത്യ അപകടഭീതിയില്‍. മൂന്നാം ടെസ്റ്റിന്റെ രണ്ടാമിന്നിങ്‌സില്‍ മറ്റുള്ളവരെല്ലാം പരാജയപ്പെട്ടിടത്ത് തിലന്‍ സമരവീരയും (83) പത്താമനായിറങ്ങിയ അജന്ത മെന്‍ഡിസും (78) ഉജ്ജ്വലമായി ചെറുത്തുനിന്നപ്പോള്‍ എട്ടുവിക്കറ്റിന് 125 റണ്‍സെന്ന അപകടസന്ധിയില്‍നിന്ന് ശ്രീലങ്ക പൊരുതിക്കയറി. ഒടുക്കം 267 റണ്‍സിലെത്തിയ ഇന്നിങ്‌സിനുശേഷം ആതിഥേയര്‍ ഇന്ത്യക്ക് മുമ്പാകെ വെച്ചത് 257 റണ്‍സ് വിജയലക്ഷ്യം.

എത്തിപ്പിടിക്കാവുന്ന ടോട്ടലിലേക്ക് പാഡുകെട്ടിയിറങ്ങിയ ഇന്ത്യ പക്ഷേ സൂരജ് രണ്‍ദീവിന് മുന്നില്‍ മുട്ടിടിച്ച് തുടക്കം നശിപ്പിച്ചു. നാലാംദിനം കളിനിര്‍ത്തുമ്പോള്‍ 53 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്നു വിക്കറ്റുകള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. വീരേന്ദര്‍ സെവാഗ് (പൂജ്യം) രാഹുല്‍ ദ്രാവിഡ് (ഏഴ്) മുരളി വിജയ് (27) എന്നിവരെ രണ്‍ദീവാണ് പുറത്താക്കിയത്. 11 റണ്‍സുമായി സചിന്‍ ടെണ്ടുല്‍കറും രണ്ടു റണ്‍സെടുത്ത് നൈറ്റ്‌വാച്ച്മാന്‍ ഇശാന്ത് ശര്‍മയുമാണ് ക്രീസില്‍. പരമ്പരയില്‍ 1-0ത്തിന് പിന്നില്‍ നില്‍ക്കുന്ന സന്ദര്‍ശകര്‍ അവസാന ടെസ്റ്റ് ജയിക്കാന്‍ ഇനി 204 റണ്‍സ് കൂടി എടുക്കണം.

നാലാം ദിവസത്തെ ആദ്യ സെഷന്‍ ഇന്ത്യക്കൊപ്പമായിരുന്നു. രണ്ടു വിക്കറ്റിന് 45 റണ്‍സെന്ന നിലയില്‍ ഇന്നിങ്‌സ് പുനരാരംഭിച്ച ശ്രീലങ്കക്ക് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. രാത്രി കാവല്‍ക്കാരനായിറങ്ങിയ രണ്‍ദീവ് ആറുറണ്‍സെടുത്ത് പ്രഗ്യാന്‍ ഓജയുടെ ബൗളിങ്ങില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. മഹേല ജയവര്‍ധനയുടേതായിരുന്നു അടുത്ത ഊഴം. അഞ്ചുറണ്‍സെടുത്ത മുന്‍നായകനെ ഓജ സ്‌ലിപ്പില്‍ ദ്രാവിഡിന്റെ കൈകളിലെത്തിച്ചു. അപകടകാരിയായ കുമാര്‍ സങ്കക്കാര (28) നിലയുറപ്പിക്കുംമുമ്പെ തിരിച്ചുകയറി. ഇത്തവണയും ഓജ തന്നെ കേമനായി. സ്‌പിന്‍ ട്രാപ്പ് പൊട്ടിക്കാന്‍ ശ്രമിച്ച സങ്കക്കാര സ്‌ട്രൈറ്റ് ഡ്രൈവിന് ശ്രമിച്ച് പാളിയപ്പോള്‍ പന്ത് സുരേഷ് റെയ്‌നയിലേക്ക്. ആദ്യം പിടിവിട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ റെയ്‌ന പന്ത് കൈയിലൊതുക്കി.

15 പന്തുകള്‍ക്കുശേഷം എയ്ഞ്ചലോ മാത്യൂസിനും (അഞ്ച്) മടക്കമായി. അമിത് മിശ്രയുടെ പന്തില്‍ മിഡ്‌വിക്കറ്റില്‍ സചിന്റെ ക്യാച്ച്. അടുത്ത പന്തില്‍ പ്രസന്ന ജയവര്‍ധനെ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയതോടെ മിശ്ര ഹാട്രിക്കിനടുത്തെത്തി. ഏഴുവിക്കറ്റിന് 87 റണ്‍സെന്ന പരിതാപകരമായ നിലയിലേക്ക് ലങ്ക കൂപ്പുകുത്തുകയായിരുന്നു. സമരവീരയും ലസിത് മലിംഗയും (15) എട്ടാം വിക്കറ്റില്‍ 38 റണ്‍സ് ചേര്‍ത്തു. മലിംഗയെ വിക്കറ്റിന് മുന്നില്‍ കുടുക്കി സെവാഗാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

എന്നാല്‍, 118 റണ്‍സിന്റെ തകര്‍പ്പന്‍ കൂട്ടുകെട്ടുമായി സമരവീരയും മെന്‍ഡിസും ഇന്ത്യയെ അമ്പേ കുഴക്കി. രണ്ടുവിക്കറ്റ് മാത്രമേ ബാക്കിയുള്ളൂവെന്ന തിരിച്ചറിവില്‍ സമരവീര ആക്രമണ മൂഡിലായിരുന്നു. തുടക്കത്തില്‍ ജാഗ്രത കാട്ടിയ മെന്‍ഡിസും പിന്നീട് സ്‌ട്രോക്കുകള്‍ പായിക്കാന്‍ തുടങ്ങി. ഓജക്കെതിരെ പടുകൂറ്റന്‍ സിക്‌സര്‍ പായിച്ച് മെന്‍ഡിസ് കാണികളെ ആവേശം കൊള്ളിച്ചു. ധോണിയെ വല്ലാതെ കുഴക്കിയ ഈ കൂട്ടുകെട്ട് പൊളിച്ചത് അഭിമന്യൂ മിഥുനായിരുന്നു. സമരവീരയെ വിക്കറ്റിന് പിന്നില്‍ ധോണി ഗ്ലൗസിലൊതുക്കി. 139 പന്തില്‍ സമരവീര ആറു ഫോറടിച്ചപ്പോള്‍ 157 പന്ത് നേരിട്ട മെന്‍ഡിസ് പത്തുഫോറും ഒരു സിക്‌സുമുതിര്‍ത്തു.

തുടര്‍ന്ന്, വിജയലക്ഷ്യം മുന്‍നിര്‍ത്തി ഇറങ്ങിയ ഇന്ത്യയെ, തന്റെ ആദ്യ ഓവറില്‍ ഫോമിലുള്ള സെവാഗിനെ മഹേല ജയവര്‍ധനെയുടെ കൈകളിലെത്തിച്ച് രണ്‍ദീവ് ഞെട്ടിച്ചു. സ്‌കോര്‍ബോര്‍ഡില്‍ അപ്പോള്‍ പത്തുറണ്‍സ് മാത്രം. 17 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം ദ്രാവിഡിനെ രണ്‍ദീവ് ക്ലീന്‍ബൗള്‍ഡാക്കി. സ്റ്റംപെടുക്കാനിരിക്കെ വിജയിനെയും രണ്‍ദീവിന്റെ ബൗളിങ്ങില്‍ മഹേല തന്നെ കൈയിലൊതുക്കി. അവസാനദിനമായ ഇന്ന് സചിന്‍ ടെണ്ടുല്‍കര്‍, വി.വി.എസ്. ലക്ഷ്മണ്‍, മഹേന്ദ്രസിങ് ധോണി എന്നിവരിലാണ് ഇന്ത്യന്‍ പ്രതീക്ഷ. ടെസ്റ്റ് ജയിച്ചാല്‍ പരമ്പര സമനിലയിലെത്തിക്കാന്‍ ഇന്ത്യക്ക് കഴിയും.

Reported by Madhyamam
07th August 2010 12:40:22 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations