Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മൂന്നാം ടെസ്റ്റ്‌: ഇന്ത്യക്ക്‌ ഒന്നാമിന്നിങ്‌സില്‍ ലീഡ്‌
 
കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്‌ടാം ടെസ്‌റ്റില്‍ ഇന്ത്യക്ക്‌ മേല്‍ക്കൈ. രണ്‌ടാം ദിനം ബാറ്റ്‌ കൊണ്‌ട്‌ ലങ്കയെ കീഴടക്കിയ വീരേന്ദര്‍ സെവാഗ്‌ വ്യാഴാഴ്‌ച ബൗളിങിലും തിളങ്ങിയതോടെ ഇന്ത്യ ലങ്കയ്‌ക്കു മേല്‍ ആധിപത്യം നേടുകയായിരുന്നു. മൂന്നാം ദിനം ശ്രീലങ്ക രണ്‌ടാമിന്നിങ്‌സില്‍ രണ്‌ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 45 റണ്‍സെടുത്തിട്ടുണ്‌ട്‌. എട്ട്‌ വിക്കറ്റുകള്‍ ശേഷിക്കേ മികച്ച സ്‌കോര്‍ കെട്ടിപ്പടുക്കാമെന്ന പ്രതീക്ഷയിലാണ്‌ ലങ്ക. എന്നാല്‍ സ്‌പിന്നിന്‌ അനുകൂലമായ പിച്ചില്‍ ഇന്ത്യന്‍ ബൗളിങിനെ അതിജീവിക്കാന്‍ ലങ്കയ്‌ക്ക്‌ പ്രയാസമാവുമെന്നാണ്‌ വിലയിരുത്തപ്പെടുന്നത്‌.

ശ്രീലങ്ക ഒന്നാമിന്നിങ്‌സില്‍ പടുത്തുയര്‍ത്തിയ 425 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ 11 റണ്‍സ്‌ ലീഡ്‌ നേടി. ഒന്നാമിന്നിങ്‌സില്‍ സെഞ്ച്വറി തികച്ച്‌ (109) ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയ സെവാഗ്‌ ഇന്നലെ രണ്‌ട്‌ ലങ്കന്‍ വിക്കറ്റുകള്‍ പിഴുത്‌ ആതിഥേയരെ സമ്മര്‍ദ്ദത്തിലാക്കി. ഓപണര്‍മാരായ തരംഗ പരനവിതാനയുടെയും തിലകരത്‌നെ ദില്‍ഷന്റെയും വിക്കറ്റുകളാണ്‌ ലങ്കയ്‌ക്ക്‌ നഷ്ടമായത്‌. ലങ്കന്‍ സ്‌കോര്‍ 32ലെത്തിയപ്പോള്‍ പരനവിതാനയാണ്‌ ആദ്യം പുറത്തായത്‌. സെവാഗ്‌ പരനവിതാനയെ (16) വിക്കറ്റ്‌ കീപ്പര്‍ മഹേന്ദ്രസിങ്‌ ധോണിയുടെ കൈകളിലെത്തിക്കുകയായിരുന്നു. 13 റണ്‍സെടുത്ത ദില്‍ഷന്‍ സെവാഗിന്റെ പന്തില്‍ മുരളി വിജയ്‌ പിടിച്ചാണ്‌ പുറത്തായത്‌. 12 റണ്‍സുമായി ക്യാപ്‌റ്റന്‍ കുമാര്‍ സങ്കക്കാരയും റണ്ണൊന്നുമെടുക്കാതെ സുരാജ്‌ രണ്‍ദിവുമാണ്‌ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ക്രീസില്‍.

രണ്‌ടിന്‌ 180 എന്ന നിലയില്‍ വ്യാഴാഴ്‌ച ഒന്നാമിന്നിങ്‌സ്‌ പുനരാരംഭിച്ച ഇന്ത്യ 436 റണ്‍സിന്‌ പുറത്തായി. 97 റണ്‍സുമായി ക്രീസിലുണ്‌ടായിരുന്ന സെവാഗ്‌ 109 റണ്‍സെടുത്ത്‌ സെഞ്ച്വറി തികച്ചു. സെവാഗിന്റെ 21ാം ടെസ്റ്റ്‌ സെഞ്ച്വറിയാണിത്‌. 105 പന്തില്‍ 19 ഫോറുള്‍പ്പെട്ടതായിരുന്നു സെവാഗിന്റെ ഇന്നിങ്‌സ്‌. ടെസ്റ്റ്‌ ക്രിക്കറ്റില്‍ 7000 റണ്‍സ്‌ തികച്ച സെവാഗ്‌ കുറഞ്ഞ മല്‍സരങ്ങളില്‍ നിന്ന്‌ ഈ നേട്ടം കൈവരിക്കുന്ന ബാറ്റ്‌സ്‌മാനെന്ന വെസ്‌റ്റ്‌ ഇന്‍ഡീസ്‌ ബാറ്റ്‌സ്‌മാന്‍ ഗാരി സോബേഴ്‌സിന്റെ റെക്കോഡിനൊപ്പമെത്തി. 79 മല്‍സരങ്ങളില്‍ നിന്നാണ്‌ സെവാഗും സോബേഴ്‌സും 7000 ക്ലബ്ബില്‍ അംഗങ്ങളായത്‌. 80 ടെസ്‌റ്റുകളില്‍ നിന്ന്‌ 7000 തികച്ച ഇന്ത്യന്‍ മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍, ഇംഗ്ലണ്‌ടിന്റെ വാലി ഹാമണ്‌ട്‌, ആസ്‌ത്രേലിയയുടെ മാത്യു ഹെയ്‌ഡന്‍ എന്നിവരാണ്‌ രണ്‌ടാം സ്ഥാനത്തുള്ളത്‌. മൂന്നാം ദിനം തുടങ്ങുമ്പോള്‍ 40 റണ്‍സെടുത്ത സചിന്‍ ടെണ്‌ടുല്‍ക്കറായിരുന്നു സെവാഗിനൊപ്പം ക്രീസിലുണ്‌ടായിരുന്നത്‌. വ്യാഴാഴ്‌ച മൂന്ന്‌ റണ്‍സ്‌ കൂടി സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തപ്പോഴേക്ക്‌ ഇന്ത്യക്ക്‌ സചിന്റെ വിക്കറ്റ്‌ നഷ്ടമായി. 41 റണ്‍സെടുത്ത സചിനെ ലസിത്‌ മലിംഗയുടെ പന്തില്‍ പ്രസന്ന ജയവര്‍ധനെ പിടികൂടുകയായിരുന്നു. ടീം ടോട്ടല്‍ 199ലെത്തിയപ്പോള്‍ സെവാഗ്‌ രണ്‍ദിവിന്റെ പന്തില്‍ ചനക വലഗേദരയ്‌ക്കു കീഴടങ്ങി.

അഞ്ചാം വിക്കറ്റില്‍ വി വി എസ്‌ ലക്ഷ്‌മണും സുരേഷ്‌ റെയ്‌നയും ചേര്‍ന്ന്‌ പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ്‌ (105) സെവാഗ്‌ മടങ്ങിയ ശേഷം ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു നയിച്ചത്‌. 56 റണ്‍സെടുത്ത ലക്ഷ്‌മണിനെ മെന്‍ഡിസ്‌ മഹേല ജയവര്‍ധനെയുടെ കൈകളിലെത്തിച്ചതോടെയാണ്‌ ഈ കൂട്ടുകെട്ട്‌ അവസാനിച്ചത്‌. 62 റണ്‍സ്‌ ചേര്‍ത്ത റെയ്‌നയെയും മെന്‍ഡിസ്‌ തന്നെയാണ്‌ പവലിയനിലേക്കയച്ചത്‌. മഹേന്ദ്രസിങ്‌ ധോണി 15 റണ്‍സെടുത്ത്‌ മടങ്ങി. എട്ടാം വിക്കറ്റില്‍ അഭിമന്യു മിഥുനും (46) അമിത്‌ മിശ്രയും (40) ചേര്‍ന്ന്‌ 64 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. 80 റണ്‍സ്‌ വിട്ടുകൊടുത്ത്‌ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയ സുരാജ്‌ രണ്‍ദിവും 119 റണ്‍സ്‌ വഴങ്ങി മൂന്നു വിക്കറ്റ്‌ പിഴുത ലസിത്‌ മലിങ്കയുമാണ്‌ ലങ്കന്‍ ബൗളിങില്‍ തിളങ്ങിയത്‌. അജന്ത മെന്‍ഡിസ്‌ രണ്‌ട്‌ വിക്കറ്റ്‌ നേടി. ആഞ്ചലോ മാത്യൂസ്‌ ഒരു വിക്കറ്റെടുത്തു. ഒന്നാം ടെസ്‌റ്റ്‌ 10 വിക്കറ്റിനു ജയിച്ച ശ്രീലങ്ക പരമ്പരയില്‍ 1-0ന്‌ മുന്നിലാണ്‌. രണ്‌ടാം ടെസ്റ്റ്‌ സമനിലയിലാവുകയായിരുന്നു. മൂന്നാം ടെസ്റ്റ്‌ സ്വന്തമാക്കി പരമ്പര സമനിലയിലാക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. എന്നാല്‍ മൂന്നാം ടെസ്റ്റിലും വിജയം ആവര്‍ത്തിച്ച്‌ പരമ്പര 2-0ന്‌ കൈപ്പിടിയിലൊതുക്കാന്‍ തന്നെയായിരിക്കും ലങ്കന്‍ പട ലക്ഷ്യമിടുന്നത്‌. അതേസമയം, പരമ്പര 2-0ന്‌ സ്വന്തമാക്കിയാലും ലങ്കയ്‌ക്ക്‌ ഇന്ത്യയെ പിന്തള്ളി ടെസ്റ്റ്‌ റാങ്കിങില്‍ ഒന്നാം സ്ഥാനത്തെത്താനാവില്ല.

Reported by Thejas
06th August 2010 12:11:38 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations