Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പ്രിയങ്ക ദിലീപിന്റെ നായികയാവുന്നു
'വിലാപങ്ങള്‍ക്കപ്പുറം' എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രിയങ്ക ദിലീപിന്റെ നായികയാവുന്നു. മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഭാര്യയും, ഭര്‍ത്താവും, അവരുടെ അഞ്ചു വയസുള്ള മകനുമടങ്ങുന്ന ഒരു കുടുംബത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്. ചിത്രത്തില്‍ ജഗതി ശ്രീകുമാറും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

വിലാപങ്ങള്‍ക്കപ്പുറം, ഇവിടം സ്വര്‍ഗമാണ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച പ്രിയങ്കയ്ക്ക് ലഭിക്കുന്ന നല്ല കഥാപാത്രമായിരിക്കുമിതെന്നാണ് കരുതുന്നത്. ചിത്രത്തിന്റെ പൂജ അടുത്തയാഴ്ച നടക്കും. ഏകാന്തം, മധ്യവേനല്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മധു കൈതപ്രത്തിന്റെ മൂന്നാമത് ചിത്രമാണിത്. റഹീം കടവത്തിന്റെ കഥയ്ക്ക് സി.വി.ബാലകൃഷ്ണനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

Reported by Kerala Kaumudi
06th August 2010 12:03:11 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations