Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മൂന്നാം ടെസ്റ്റ്: ശ്രീലങ്ക 425ന് പുറത്ത്; ഇന്ത്യ രണ്ടിന് 180
 
കൊളംബോ: ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ശ്രീലങ്ക 425 റണ്‍സെടുത്തു പുറത്തായി. 288 പന്തില്‍ 137 റണ്‍സെടുത്ത്‌ പുറത്താവാതെ നിന്ന സമരവീരയുടെ ഇന്നിംഗാണ് ശ്രീലങ്കയ്ക്ക് ശക്തമായ സ്കോര്‍ നല്‍കിയത്. 12 ഫോറുകളും ഒരു സിക്‌സറും അടങ്ങിയതായിരുന്നു സമരവീരയുടെ ഇന്നിംഗ്സ്. ടെസ്‌റ്റില്‍ സമരവീരയുടെ പന്ത്രണ്ടാം സെഞ്ചുറിയാണിത്‌. ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ ആറിന്‌ 369 എന്ന നിലയിലായിരുന്നു ലങ്ക.

നാലിന്‌ 293 എന്ന നിലയിലാണ്‌ ലങ്ക ഇന്ന്‌ ബാറ്റിങ്‌ പുനഃരാരംഭിച്ചത്‌. ഏയ്‌ഞ്ചലോ മാത്യൂസ്‌(45), പ്രസന്ന ജയവര്‍ധന (ഒന്‍പത്‌), രണ്‍ഡീവ്‌ (എട്ട്‌), ലസിത്‌ മലിംഗ (നാല്‌), അജന്താ മെന്‍ഡിസ്‌ (മൂന്ന്‌), വലേഗദര(നാല്‌) എന്നിവരുടെ വിക്കറ്റുകളാണ്‌ ശ്രീലങ്കയ്‌ക്ക്‌ ഇന്നു നഷ്‌ടമായത്‌. ഇന്ത്യക്കു വേണ്ടി പ്രഗാന്‍ ഓജ നാലും ഇശാന്ത്‌ ശര്‍മ മൂന്നും അമിത്‌ ശര്‍മ, വീരേന്ദര്‍ സേവാഗ്‌, എന്നിവര്‍ ഓരോ വിക്കറ്റുകളും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റിന് 180 റണ്‍സ് എന്ന നിലയിലാണ്. 14 റണ്‍സെടുത്ത ഓപണര്‍ മുരളി വിജയ്, രാഹുല്‍ ഡ്രാവിഡ്(26 പന്തില്‍ 23) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. വീരേന്ദര്‍ സേവാഗും 40 റണ്‍സോടെ സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ് ക്രീസില്‍. 97 റണ്‍സെടുത്ത സേവാഗ് ടെസ്റ്റില്‍ 7000 റണ്‍സെന്ന കടമ്പകടന്നു. പരമ്പരയില്‍ ശ്രീലങ്ക 1-0ത്തിന് മുന്നിലാണ്.

04th August 2010 06:48:59 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations