Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ബാംഗ്ലൂര്‍: ബാംഗ്ലൂരു സ്‌ഫോടനകേസില്‍ 31 ാം പ്രതിയായ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമപ്രകാരം മുന്‍കൂര്‍ ജാമ്യം അനുവദിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി മഅ്ദനിയുഴടെ ജാമ്യ ഹരജി തള്ളിയത്. മഅ്ദനിയുടെ ശാരീരിക അസ്വാസ്ഥ്യം കണക്കിലെടുത്ത് വേണം അറസ്‌റ്റെന്നം ചോദ്യംചെയ്യുന്നതിനിടയില്‍ അദ്ദേഹം പീഡിപ്പിക്കപ്പെടരുതെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം മഅ്ദനിക്കെതിതായ അറസ്റ്റ് വാറണ്ട് ഈ മാസം 14 വരെ കോടതി നീട്ടി. കോടതി വിധി പ്രതീക്ഷിച്ചതായിരുന്നുവെന്നും വിധിയെ നിയമപരമായി തന്നെ നേരിടുമെന്നും അബ്ദുന്നാസര്‍ മഅ്ദനി പ്രതികരിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിക്കും. തന്റെ അന്ത്യം പ്രതീക്ഷിക്കുന്ന ചിലരാണ് ഇതിനു പിന്നില്‍. എന്നാല്‍ എന്നെ മാനസികമായി തകര്‍ക്കാന്‍ കഴിയില്ല. തനിക്കെതിരായ നടപടികള്‍ ഇത്‌കൊണ്ടു അവസാനിക്കുമെന്ന് കരുതുന്നില്ല. താന്‍ നിരപരാധിയാണെന്ന് കോടതി തെളിയിക്കുെമന്നും അദ്ദേഹം പറഞ്ഞു. മുന്‍കൂര്‍ ജാമ്യാപേക്ഷ ബംഗഌരു അതിവേഗ സെഷന്‍സ് കോടതി തള്ളിയതിനെ തുടര്‍ന്നാണ് മഅ്ദനി കര്‍ണാടക ഹൈകോടതിയെ സമീപിച്ചത്. നേരത്തെ രണ്ടു തവണ പ്രോസിക്യൂഷന്‍ തടസ്സവാദം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്ന്് കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ജൂലൈ 29ന് കേസ് പരിഗണിച്ചപ്പോള്‍ തടസ്സവാദം സമര്‍പ്പിക്കാത്ത പ്രോസിക്യൂഷന്‍ നടപടിയെ കോടതി വിമര്‍ശിച്ചിരുന്നു. ക്രിമിനല്‍ സിം്ഗിള്‍ ബെഞ്ച് ജഡ്ജി എന്‍.ആനന്ദയാണ്‌കേസ് പരിഗണിച്ചത്. മഅ്ദനിക്ക് വേണ്ടി അഡ്വ. പി.ഉസ്മാനും പ്രോസിക്യൂഷന് വേണ്ടി പബഌക് പ്രോസിക്യൂട്ടര്‍ എച്ച് എസ് ചന്ദ്ര മൗലിയും ഹാജരായി.
Reported by Madhyamam
03rd August 2010 08:35:34 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations