Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
കാത്സ്യമടങ്ങിയ ഭക്ഷണം സ്ത്രീകളില്‍ ഹൃദയാഘാതത്തിന് കാരണമാകുമെന്ന്

ലണ്ടന്‍:  മധ്യവയസ്സിന് ശേഷം കാത്സ്യം കൂടുതലായി കഴിക്കുന്നത് സ്ത്രീകളില്‍ ഹൃദയാഘാതത്തിന് വഴി തെളിക്കുമെന്ന് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂസിലന്‍ഡിലേയും, ഓക്‌ലന്‍ഡിലേയും ഗവേഷകരാണ് ഇത് സംബന്ധിച്ച് ഗവേഷണം നടത്തിയത്. തുടര്‍ച്ചയായി 11 പഠനങ്ങള്‍ 12,000 സ്ത്രീകളില്‍ നടത്തിയാണ് അവര്‍ ഈ നിഗമനത്തില്‍ എത്തിയത്.

മധ്യവയസ്സിന് ശേഷം ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമോ അല്ലാതെയോ എല്ലുകളുടെയും, പല്ലുകളുടെയും ആരോഗ്യം ഉറപ്പു വരുത്തുന്നതിനായി സ്ത്രീകള്‍ കാത്സ്യമടങ്ങിയ ഭക്ഷണവും, ഗുളികകളും കഴിക്കാറുണ്ടെന്ന് ഡെയ്‌ലിമെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇത് അമിതമായ അളവില്‍ കഴിക്കുന്നത് ഹൃദയത്തിന് ദോഷമാണെന്നാണ് വിലയിരുത്തുന്നത്.

ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലില്‍ ആണ് പഠനവിവരങ്ങള്‍ പുറത്ത് വന്നത്. കാത്സ്യം ശരീരത്തില്‍ ധാരാളമായി ഉണ്ടാകുന്നതോടൊപ്പം ഹൃദയത്തിലെ ധമനികള്‍ക്ക് ഇത് അപകടകരമാവാറുണ്ട്. കടല്‍മത്സ്യങ്ങള്‍, ഇലക്കറികള്‍, പാല്‍ തുടങ്ങിയവ മധ്യവയസ്സിന് ശേഷം ശ്രദ്ധിച്ച് ഉപയോഗിക്കാനാണ് വിദഗ്ധര്‍ പറയുന്നത്.

Reported by Madhyamam
02nd August 2010 03:37:27 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations