Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
പാക്കിസ്ഥാന് നാണം കെട്ട തോല്‍വി
ട്രെന്‍ഡ്‌ബ്രിഡ്‌ജ്‌: പാക്കിസ്ഥാനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്റ്റില്‍ ഇംഗ്ലണ്‌ടിന്‌ 354 റണ്‍സ്‌ വിജയം. ഇംഗ്ലണ്‌ട്‌ ഉയര്‍ത്തിയ 435 റണ്‍സെന്ന റിക്കാര്‍ഡ്‌ സ്‌കോര്‍ പിന്തുടര്‍ന്ന പാക്കിസ്ഥാന്‍ രണ്‌ടാം ഇന്നിംഗ്‌സില്‍ 80 റണ്‍സിന്‌ പുറത്തായി.

16 റണ്‍സെടുത്ത ഡാനിഷ്‌ കനേരിയ, 15 റണ്‍സെടുത്ത ഇമ്രാന്‍ ഫര്‍ഹത്ത്‌ എന്നിവര്‍ മാത്രമാണ്‌ പാക്‌ നിരയില്‍ രണ്‌ടക്കം കണ്‌ടത്‌. ഇംഗ്ലണ്‌ടിനായി പേസ്‌ ബൗളര്‍ ജെയിംസ്‌ ആന്‍ഡേഴ്‌സണ്‍ ആറ്‌ വിക്കറ്റ്‌ വീഴ്‌ത്തി. സ്‌കോര്‍: ഇംഗ്ലണ്‌ട്‌്‌-354, ഒന്‍പതിന്‌ 262. പാക്കിസ്ഥാന്‍-182, 80. രണ്‌ട്‌ ഇന്നിംഗ്‌സുകളിലുമായി 11 വിക്കറ്റ്‌ വീഴ്‌ത്തിയ ജെയിംസ്‌ ആന്‍ഡേഴ്‌സനാണ്‌ മാന്‍ ഓഫ്‌ ദ മാച്ച്‌.

വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ മാറ്റ്‌ പ്രയോര്‍ പുറത്താകാതെ നേടിയ സെഞ്ചുറിയുടെ പിന്‍ബലത്തില്‍ ഇംഗ്ലണ്‌ട്‌ രണ്‌ടാം ഇന്നിംഗ്‌സ്‌ ഒന്‍പത്‌ വിക്കറ്റിന്‌ 262 റണ്‍സെടുത്ത്‌ ഡിക്ലയര്‍ ചെയ്‌തു. ഏഴ്‌ ബൗണ്‌ടറിയും രണ്‌ട്‌ സിക്‌സറുമടക്കം 102 റണ്‍സെടുത്ത്‌ മാറ്റ്‌ പ്രയോര്‍ പുറത്താകാതെ നിന്നു.

ഇംഗ്ലണ്‌ടിനെതിരേ പാക്കിസ്ഥാന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ്‌ സ്‌കോറാണ്‌ രണ്‌ടാം ഇന്നിംഗ്‌സിലെ 80 റണ്‍സ്‌. 1954 ലെ നാണക്കേട്‌ സ്‌കോറായ 87 റണ്‍സാണ്‌ പാക്കിസ്ഥാന്‍ തിരുത്തിയത്‌. വിജയത്തോടെ നാല്‌ മത്സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്‌ട്‌ 1-0 ത്തിന്‌ മുന്‍പിലെത്തി. വെള്ളിയാഴ്‌ച എഡ്‌ജ്‌ബാസ്റ്റണിലാണ്‌ രണ്‌ടാം ടെസ്റ്റ്‌ ആരംഭിക്കുക.

02nd August 2010 09:57:30 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations