Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
ടെസ്റ്റ്‌ റാങ്കിംഗില്‍ സേവാഗിനു ഒന്നാം സ്ഥാനം നഷ്‌ടപ്പെട്ടു
ദുബായ്‌: ഐസിസി ടെസ്റ്റ്‌ റാങ്കിംഗിലെ ഒന്നാം സ്ഥാനം ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദ്ര സേവാഗിനു നഷ്‌ടമായി. സേവാഗിനെ പിന്തള്ളി ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ടീം ക്യാപ്‌റ്റന്‍ കുമാര്‍ സംഗക്കാരയാണ്‌ ഐസിസി ടെസ്റ്റ്‌ ബാറ്റ്‌സ്‌മാന്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തിയത്‌. കൊളംബോ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്‌സില്‍ 99 റണ്‍സിനു പുറത്തായതും സമനിലയില്‍ കലാശിച്ച മത്സരത്തിലെ രണ്‌ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ ബാറ്റു ചെയ്യാത്തതുമാണ്‌ സേവാഗിനു ഒന്നാം സ്ഥാനം നഷ്‌ടമാകാന്‍ കാരണമായത്‌. കൊളംബോയില്‍ ഇന്ത്യയ്‌ക്കെതിരെ ആദ്യ ഇന്നിംഗ്‌സില്‍ സംഗക്കാര 219 റണ്‍സും രണ്‌ടാം ഇന്നിംഗ്‌സില്‍ പുറത്താകാതെ 42 റണ്‍സും നേടിയിരുന്നു. ശ്രീലങ്കയുടെ ജയവര്‍ധനയാണ്‌ മൂന്നാം സ്ഥാനത്ത്‌. സച്ചിന്‍ നാലാം സ്ഥാനത്താണ്‌. ബൗളര്‍മാരുടെ റാങ്കിംഗില്‍ ദക്ഷിണാഫ്രിക്കയുടെ ഡെയ്‌ല്‍ സ്റ്റെയിനാണ്‌ ഒന്നാം സ്ഥാനത്ത്‌. സ്റ്റെയിനു തൊട്ടു പിന്നില്‍ പാക്കിസ്ഥാന്റെ മുഹമ്മദ്‌ ആസിഫും മൂന്നാം സ്ഥാനത്ത്‌ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണുള്ളത്‌. ഇന്ത്യയുടെ സഹീര്‍ഖാന്‍ എട്ടാം സ്ഥാനത്തും ഹര്‍ഭജന്‍സിംഗ്‌ ഒന്‍പതാം സ്ഥാനത്തുമാണ്‌.
02nd August 2010 09:50:05 AM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations