Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ 100 കോടി നല്‍കാനാകില്ലെന്ന്‌ ബിസിസിഐ
മുംബൈ: കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി 100 കോടി രൂപ നല്‍കണമെന്ന ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷന്റെ അഭ്യര്‍ഥന ബിസിസിഐ നിരസിച്ചു. മുംബൈയില്‍ ചേര്‍ന്ന പ്രവര്‍ത്തകസമിതി യോഗത്തിന്‌ ശേഷമാണ്‌ ബിസിസിഐ ഇക്കാര്യം വ്യക്തമാക്കിയത്‌. ബിസിസിഐ സെക്രട്ടറി എന്‍ ശ്രീനിവാസന്‍ വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്‌തിട്ടുണ്‌ട്‌.

ബിസിസിഐയുടെ തീരുമാനം ഗെയിംസിന്റെ സംഘാടകച്ചുമതലയുള്ള ഇന്ത്യന്‍ ഒളിമ്പിക്‌ അസോസിയേഷനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്‌. ഗെയിംസിന്റെ അവശേഷിക്കുന്ന നിര്‍മാണപ്രവര്‍ത്തനങ്ങളും മറ്റും പൂര്‍ത്തിയാക്കാനായിരുന്നു ഐഒസി തുക ആവശ്യപ്പെട്ടിരുന്നത്‌. ഐഒസി മേധാവി സുരേഷ്‌ കല്‍മാഡി നേരിട്ടാണ്‌ സഹായത്തിനായി ബിസിസിഐയോട്‌ അഭ്യര്‍ഥിച്ചത്‌.

ബിസിസിഐയുടെ തീരുമാനം വ്യാപക വിമര്‍ശനത്തിനും വഴിവെച്ചിട്ടുണ്‌ട്‌. നേരത്തെ ഏഷ്യന്‍ ഗെയിംസിനായി ക്രിക്കറ്റ്‌ ടീമിനെ അയയ്‌ക്കേണ്‌ടെന്ന ബിസിസിഐയുടെ തീരുമാനവും ഒളിമ്പിക്‌ അസോസിയേഷന്റെ അപ്രീതിക്ക്‌ കാരണമായിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ ഈ തീരുമാനവും. രാജ്യം ആതിഥേയത്വം വഹിക്കുന്ന ഗെയിംസിന്‌ സഹായം നിഷേധിച്ചത്‌ കായിക താരങ്ങള്‍ക്കിടയിലും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്‌ട്‌.

Reported by Deepika
31st July 2010 06:56:19 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations