Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
സര്‍ക്കാര്‍ കോളനി
 

അമൃതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയകൃഷ്ണ വി.എസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സര്‍ക്കാര്‍ കോളനി. സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രം താമസിക്കുന്ന ഒരു കോളനിയിലെ കുടുംബവിശേഷങ്ങളാണ് ഈ ചിത്രത്തില്‍ നര്‍മത്തിന് പ്രാധാന്യം നല്‍കി ചിത്രീകരിക്കുന്നത്.

അമൃതാ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആര്‍. രാജീവ് തമ്പി (ലണ്ടന്‍) നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമ്മൂട്, അശോകന്‍, ജഗതിശ്രീകുമാര്‍, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഇന്ദ്രന്‍സ്, സാജന്‍ പള്ളുരുത്തി, അഡ്വക്കേറ്റ് ചന്ദ്ര ശേഖരന്‍, കൊച്ചുപ്രേമന്‍, ദേവയാനി, സോന നായര്‍, സീമാ ജി. നായര്‍, സോണിയ, ഗീതാ നായര്‍, നിമിഷ, പൊന്നമ്മ ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു.

ശിവരാമകൃഷ്ണന്‍, പിഡബ്ള്യുഡിയിലെ ക്ളര്‍ക്കാണ്. ഭാര്യ പത്മിനി അതേ ഡിപ്പാര്‍ട്ട്മെന്റി ലെ എന്‍ജിനീയറാണ്. ഒരേ ഓഫിസില്‍ ജോലിനോക്കുന്ന ഇവര്‍ ഇതിന്റെ പേരില്‍ പരസ്പരം ഇടയാറുണ്ട്. പത്മിനി ഓഫിസിലും ശിവരാമകൃഷ്ണന്‍ വീട്ടിലും തങ്ങളുടെ ആധിപത്യം പ്രകടമാക്കാറുണ്ട്. പ്രമോഷന്‍ കിട്ടാനുള്ള യോഗ്യത ഉണ്ടെങ്കിലും ഉത്തര വാദിത്തങ്ങള്‍ ഏറ്റെടുക്കാനുള്ള മടികൊണ്ടാണ് കിട്ടിയ അവസരങ്ങളൊക്കെ ശിവരാമ കൃഷ്ണന്‍ നിരസിക്കുന്നത്. അതുതന്നെയാണ് തന്റെ ഭര്‍ത്താവിനെ കുറിച്ചുള്ള പരാതിയും.

മുകുന്ദന്‍ ആര്‍ടിഒയിലെ ഓഫിസറാണ്. ഏറ്റവും കൂടുതല്‍ കൈക്കൂലി ലഭിക്കുന്ന ഡിപ്പാര്‍ട്ട്മെന്റാണെങ്കിലും ഒരു നയാപൈസ ആ ഇനത്തില്‍ മേടിക്കില്ല.  ലളിതജീവിതം, സ്വസ്ഥമായ ജീവിതം ഇതാണ് മുകുന്ദന്റെ വിശ്വാസം. എന്നാല്‍ ഭാര്യയ്ക്ക് നല്ല നിലയില്‍ ജീവിക്കണമെന്ന മോഹമുണ്ട്. അതുകൊണ്ട് ചുറ്റുമുള്ളവരുടെ കാര്യങ്ങള്‍ പറഞ്ഞു മുകുന്ദനെ ശല്യപ്പെടുത്താറുണ്ട്. ജാഫര്‍ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാരനാണ്. ഏതു സമയവും വെള്ളത്തിലാണ്. ഒരു പൈന്‍റ് കിട്ടിയാല്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത ജാഫര്‍ ജാമ്യം ജാഫര്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്.

ഇവരിലൂടെയാണ് സര്‍ക്കാര്‍ കോളനിയിലെ വിശേഷങ്ങള്‍ പുരോഗമിക്കുന്നത്. ഇവിടെ മറ്റൊരു വിശേഷം കൂടിയുണ്ട്. ഈ കോളനിയില്‍ താമസിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ ആരുംതന്നെ കൈക്കൂലി വാങ്ങാറില്ല. അതുമൂലം കുടുംബത്തിലുള്ള വരുമാനത്തിന്റെ കുറവ് നികത്താനായിട്ടാണ് ശിവരാമകൃഷ്ണനും മുകുന്ദനും മറ്റു ചില സൈഡ് ബിസിനസില്‍ പങ്കാളികളായി മാറിയത്.

പുത്തന്‍പുരയ്ക്കല്‍ പത്മനാഭപിള്ളയാണ് ശിവരാമകൃഷ്ണനെയും മുകുന്ദനെയും തന്റെ ബിസിനസ് ലോകത്തേയ്ക്ക് കൊണ്ടുവന്നത്. മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിങ്ങിലെ പ്രധാനി യായ പത്മനാഭപിള്ള ഏറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് രണ്ടു പേരെയും തന്റെ വരുതി യില്‍ കൊണ്ടുവന്നത്. ചുരുങ്ങിയ നാള്‍കൊണ്ട് സമ്പന്നരാകാമെന്ന് മോഹിച്ചെത്തിയ ശിവരാമകൃഷ്ണനും മുകുന്ദനും നേരിടുന്ന പ്രശ്നങ്ങളും അത് കുടുംബത്തില്‍ ഉണ്ടാ ക്കുന്ന ഗുരുതരാവസ്ഥയുമാണ് സര്‍ക്കാര്‍ കോളനിയില്‍ ജയകൃഷ്ണ ദൃശ്യവത്കരി ക്കുന്നത്.

ശിവരാമകൃഷ്ണനായി മുകേഷും മുകുന്ദനായി അശോകനും പത്മനാഭപിള്ളയായി ജഗതി ശ്രീകുമാറും പത്മാവതിയായി ദേവയാനിയും മുകുന്ദന്റെ ഭാര്യയായി സോനാ നായരും വേഷമിടുന്നു. കഥ, തിരക്കഥ, സംഭാഷണം വി.സി. അശോക്. സാലു ജോര്‍ജ് ഛായാ ഗ്രഹണം നിര്‍വഹിക്കുന്നു. ബിച്ചു തിരുമല, രാജീവ് ആലുങ്കല്‍ എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജി. ശ്രീകുമാറാണ്.

Reported by Manorama
28th July 2010 04:44:55 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations