Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
വിമാനദുരന്തം: നഷ്ടപരിഹാരം മൂന്നുമാസത്തിനുള്ളില്‍ കൊടുക്കുമെന്ന് എയര്‍ ഇന്ത്യ
മംഗലാപുരം: വിമാനദുരന്തവുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം മൂന്നുമാസംകൊണ്ട് കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എയര്‍ ഇന്ത്യ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ അരവിന്ദ് ജാതവ് പറഞ്ഞു. നഷ്ടപരിഹാരം നല്‍കുന്നതിന് അന്താരാഷ്ട്രതലത്തില്‍ മാനദണ്ഡങ്ങളുണ്ട്. അതിനനുസരിച്ചേ നല്‍കാന്‍ കഴിയൂ. ഇതിനായി ലഭിച്ച രേഖകള്‍ പരിശോധിക്കുന്നുണ്ട്. ഇതിന് എമിഗ്രേഷന്‍ വിഭാഗത്തിന്റെയും എംബസിയുടെയും പ്രവര്‍ത്തനം ഏകോപിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കാതെ വന്നാല്‍ നഷ്ടപരിഹാരവിതരണം വൈകുമെന്നും അദ്ദേഹം പറഞ്ഞു. മരിച്ചവരുടെ ആശ്രിതര്‍ക്കും രക്ഷപ്പെട്ടവര്‍ക്കും ജോലിനല്‍കുന്ന കാര്യം എയര്‍ ഇന്ത്യയുടെ സജീവ പരിഗണനയിലുണ്ട്. എന്നാല്‍, പെട്ടെന്ന് ജോലിനല്‍കാന്‍ കഴിയില്ല. യോഗ്യതക്കനുസരിച്ച ജോലിനല്‍കാന്‍ നിയമപരമായും സാങ്കേതികപരവുമായ കടമ്പകള്‍ കടക്കേണ്ടതുണ്ട് -സി.എം.ഡി പറഞ്ഞു.

അതേസമയം, നഷ്ടപരിഹാരം നല്‍കുന്നതില്‍ കാലതാമസം ഒഴിവാക്കാന്‍ എയര്‍ ഇന്ത്യക്ക് എല്ലാ സാഹയവും നല്‍കുമെന്ന് വ്യോമയാനമന്ത്രാലയം സെക്രട്ടറി മാധവന്‍ നമ്പ്യാര്‍ പറഞ്ഞു. മംഗലാപുരത്ത് എയര്‍ ഇന്ത്യ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

Reported by Madhyamam
28th July 2010 04:42:20 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations