Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:12th December 2017 02:28:27 PM
Bookmark and Share
 
 
റിസര്‍വ്വ്‌ ബാങ്ക്‌ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ കൂട്ടി
ന്യൂഡല്‍ഹി: പണപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്നതിനുള്ള നടപടിയുടെ ഭാഗമായി റിസര്‍വ്വ്‌ ബാങ്ക്‌ റിപ്പോ, റിവേഴ്‌സ്‌ റിപ്പോ നിരക്കുകളില്‍ യഥാക്രമം 0.25 ഉം 0.5 ഉം ശതമാനം വര്‍ധന വരുത്തി. റിപ്പോ നിരക്ക്‌ 5.5 % ആയിരുന്നത്‌ 5.75 % ആയും റിവേഴ്‌സ്‌ റിപ്പോ നിരക്ക്‌ 4 ല്‍ നിന്ന്‌ 4.5 % ആയുമായാണ്‌ വര്‍ധിപ്പിച്ചത്‌. കരുതല്‍ ധനാനുപാതം(സി.ആര്‍.ആര്‍) 6 ശതമാനമായി തന്നെ തുടരും.

ബാങ്കുകള്‍ റിസര്‍വ്‌ ബാങ്കില്‍ നിന്നും പണം കടമെടുക്കുമ്പോള്‍ നല്‍കേണ്‌ട പലിശയാണ്‌ റിപ്പൊ നിരക്ക്‌. ബാങ്കുകള്‍ പണം റിസര്‍വ്‌ ബാങ്കില്‍ നിക്ഷേപിക്കുന്നതിന്‌ ലഭിക്കുന്ന പലിശയാണ്‌ റിവേഴ്‌സ്‌ റിപ്പൊ നിരക്ക്‌.

ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വായ്‌പാനയ അവലോകന യോഗത്തിലാണ്‌ തീരുമാനമുണ്‌ ടായത്‌. കഴിഞ്ഞ നാല്‌ മാസമായി പണപ്പെരുപ്പനിരക്ക്‌ ഇരട്ട അക്കത്തില്‍ നിന്ന്‌ താഴാതെ നിലനില്‍ക്കുന്നതിനാലാണ്‌ റിപ്പോ നിരക്ക്‌ അര ശതമാനം വര്‍ധിപ്പിച്ചതെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു. റിപ്പോ നിരക്ക്‌ ഉയര്‍ത്തിയതിനാല്‍ വായ്‌പകളുടെ പലിശ നേരിയ തോതിലെങ്കിലും വര്‍ധിപ്പിയ്‌ക്കാന്‍ ബാങ്കുകള്‍ക്ക്‌ മേല്‍ സമ്മര്‍ദ്ദമുണ്‌ ടാക്കും. നിരക്കുകള്‍ വര്‍ധിപ്പിയ്‌ക്കുന്നതിലൂടെ പണമൊഴുക്കിന്‌ തടയിടുക എന്നതാണ്‌ റിസര്‍വ്വ്‌ ബാങ്കിന്റെ ലക്ഷ്യം. റിസര്‍വ്വ്‌ ബാങ്ക്‌ മൂന്നുതവണയായി റിപ്പോ റിവേഴ്‌സ്‌ റിപ്പോ നിരക്കുകള്‍ കാല്‍ ശതമാനം വീതം ഉയര്‍ത്തിയിരുന്നു. പണപ്പെരുപ്പത്തിന്‌ പുറമെ സാമ്പത്തിക വളര്‍ച്ച കൂടി പരിഗണിച്ചാണ്‌ റിസര്‍വ്‌ ബാങ്കിന്റെ വായ്‌പാ നയ അവലോകനം. ഇന്നലെ പുറത്തുവന്ന ആര്‍.ബി.ഐയുടെ സര്‍വെ പ്രകാരം വളര്‍ച്ചാനിരക്ക്‌ 8.4

28th July 2010 12:17:55 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations