Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:16th October 2016 11:14:48 PM
Bookmark and Share
 
 
നാടുവാഴികള്‍
 

മലയാളത്തില്‍ ഏറെ ഹിറ്റായ മറ്റൊരു ചിത്രത്തിനു കൂടി രണ്ടാംഭാഗം ഒരുങ്ങുന്നു. മോഹന്‍ലാല്‍ നായകനായി ജോഷി ഒരുക്കിയ തൊണ്ണൂറുകളിലെ മെഹാഹിറ്റുതകളിലൊന്നായ നാടുവാഴികളാണ് വീണ്ടും എത്തുന്നത്.

രണ്ടാം ഭാഗം എത്തുമ്പോള്‍ നായകനും സംവിധായകനും മാറുന്നു. ജോഷിയ്ക്ക് പകരം ഷാജികൈലാസാണ് ഈ ചിത്രമൊരുക്കുന്നത്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രമാകുന്നു. സിനിമാപ്രേമികളെ സംബന്ധിച്ച് ഏറെ കൌതുകകരമായ ഒരു പ്രോജക്ടാണിത്. മോഹന്‍ലാല്‍ അഭിനയിച്ച് തകര്‍ത്ത ഒരു ചിത്രം ഇപ്പോഴത്തെ യുവനായകനിലേയ്ക്ക് മാറുമ്പോള്‍ എങ്ങനെയാവും എന്നതു തന്നെയാണ് ഏറ്റവും വലിയ കൌതുകം.

മാളവിക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എസ്.എന്‍.സ്വാമി തന്നെ എഴുതുന്നു. ദീപക്ദേവ് സംഗീതവും എല്‍.ഭൂമിനാഥന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു. സിയോണ്‍ ഇന്റര്‍നാഷണല്‍ ഫിലംഫാക്ടറി ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.

Reported by Deepika
27th July 2010 04:38:26 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations