Download Font   
Warning: mysql_result() expects parameter 2 to be long, string given in /home4/kasargod/public_html/old1.kasaragodvartha.com/admin/function.php on line 98
Last Updated on:11th April 2017 09:09:02 PM
Bookmark and Share
 
 
നടി മീരാ വാസുദേവ് വിവാഹമോചിതയായി
ചെന്നൈ: പ്രമുഖ ചലച്ചിത്രനടി മീരാ വാസുദേവ് വിവാഹമോചിതയായി. ഭര്‍ത്താവ് വിശാല്‍ അഗര്‍വാളില്‍നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് മീര നല്‍കിയ കേസില്‍ രണ്ടു വര്‍ഷത്തിനുശേഷം ഇന്നലെയാണ് ചെന്നൈ കുടുംബകോടതി വിധി പ്രഖ്യാപിച്ചത്. വിവാഹമോചനം അനുവദിച്ച കോടതി ജീവനാംശം പ്രതീക്ഷിക്കുന്നുണ്ടോ എന്ന് ചോദിച്ചപ്പോള്‍ വേണ്ടെന്നായിരുന്നു മീരയുടെ മറുപടി. മലയാളം, തമിഴ്, തെലുങ്ക് സിനിമകളിലും ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചുവരുന്ന മീരാ വാസുദേവ് 2005ലാണ് പ്രമുഖ ചലച്ചിത്ര ഛായാഗ്രാഹകന്‍ അശോക്കുമാറിന്റെ മകന്‍ വിശാല്‍ അഗര്‍വാളിനെ പ്രേമിച്ചു വിവാഹം കഴിച്ചത്. രണ്ടു വര്‍ഷത്തിനുശേഷം ഇരുവരും തെറ്റിപ്പിരിഞ്ഞു. വിശാല്‍ തന്റെ പേരില്‍ വന്‍തോതില്‍ കടം വാങ്ങിക്കൂട്ടുന്നതായും തന്റെ കാറും സ്വത്തുക്കളും അപഹരിക്കാന്‍ ശ്രമിക്കുന്നതായും ദേഹോപദ്രവമേല്‍പിക്കുന്നതായും ആരോപിച്ച് 2008ല്‍ ചെന്നൈ കുടുംബകോടതിയില്‍ മീര വിവാഹമോചനത്തിന് ഹരജി നല്‍കി. ഭാര്യയെ തനിക്കൊപ്പം ചേര്‍ക്കണമെന്നാവശ്യപ്പെട്ട് വിശാലും കോടതിയെ സമീപിച്ചു. പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ കോടതി പലതവണ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് വിവാഹമോചനത്തിന് സമ്മതമാണെന്ന് വിശാലും കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് വിവാഹമോചനം അനുവദിച്ചത്.
Reported by Madhyamam
26th July 2010 08:11:54 PM
 
 
Comments for this news
 
Name: Date:
Comments:
 
 
print Print This Story email Email This Story comments Write Comment
 
IqSpX hmÀ¯IÄ
Make Us Your home Page Make Us Your Home page! RSS
Bekal informations